Currency

അബൂദബി-കോഴിക്കോട് ഇന്‍ഡിഗോ വിമാന സര്‍വീസ് 15 മുതല്‍

സ്വന്തം ലേഖകന്‍Monday, October 15, 2018 12:46 pm

അബൂദബി: ഇന്‍ഡിഗോ എയര്‍ലൈന്‍സ് തിങ്കളാഴ്ച അബൂദബിയില്‍നിന്ന് കോഴിക്കോട്ടേക്കും കൊച്ചിയില്‍നിന്ന് അബൂദബിയിലേക്കും സര്‍വീസ് ആരംഭിക്കും. എല്ലാ ദിവസവും ഈ റൂട്ടുകളില്‍ സര്‍വീസ് ഉണ്ടാകും. അബൂദബിയില്‍നിന്ന് വൈകുന്നേരം 5.30ന് പുറപ്പെടുന്ന വിമാനം കോഴിക്കോട്ട് പ്രാദേശിക സമയം രാത്രി 11.30ന് എത്തും. കോഴിക്കോട്ട് നിന്ന് പുലര്‍ച്ചെ 12.40ന് പുറപ്പെടുന്ന വിമാനം പുലര്‍ച്ചെ 3.30നാണ് അബൂദബിയിലെത്തുക. കൊച്ചിയില്‍നിന്ന് ഉച്ചക്ക് 1.30ന് പുറപ്പെട്ട് വൈകുന്നേരം 4.30ന് അബൂദബിയിലെത്തും.

അബൂദബിയില്‍നിന്ന് പുലര്‍ച്ചെ 4.30ന് പുറപ്പെടുന്ന വിമാനം രാവിലെ 10.30നാണ് കൊച്ചിയിലെത്തുക. കോഴിക്കോട്-അബൂദബി, കൊച്ചി-അബൂദബി റൂട്ടുകളില്‍ 355 ദിര്‍ഹം മുതലാണ് വിമാന ചാര്‍ജ് ഈടാക്കുകയെന്ന് ഇന്‍ഡിഗോ അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എയര്‍ലൈന്‍സിന്റെ 11ാമത് അന്താരാഷ്ട്ര ഡെസ്റ്റിനേഷനാണ് അബൂദബി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x