
അബുദബി: അബുദബിയില്‍ വാടക നിയമത്തില്‍ പുതിയ ചട്ടങ്ങള്‍ നിലവില്‍ വന്നു. അത് പ്രകാരം വാടക അടയ്ക്കാതെ തുടര്‍ച്ചയായി വീഴ്ചവരുത്തുന്നവരെ നോട്ടീസ് ഇല്ലാതെ പുറത്താക്കാന്‍ ഇനി മുതല്‍ ഉടമകള്‍ക്ക് അധികാരം ഉണ്ടായിരിക്കുന്നതാണ്. അബുദബിയിലെ മുനിസിപ്പാലിറ്റിയില്‍ രജിസ്റ്റര്‍ചെയ്ത വാടക കരാറുകള്‍ക്കാണ് ഈ നിയമം ബാധകമാകുക.
മുന്‍പ് കെട്ടിട ഉടമകള്‍ക്ക് വാടകക്കാരെ ഒഴിപ്പിക്കാന്‍ നീണ്ട നിയമ നടപടികളിലൂടെ കടന്നു പോകണമായിരുന്നു. പുതിയ മാറ്റത്തിന്റെ അടിസ്ഥാനത്തില്‍ വാടക തര്‍ക്കങ്ങളില്‍ കമ്മിറ്റി കുറഞ്ഞത് രണ്ടു ദിവസത്തിലും പരമാവധി മൂന്ന് ആഴ്ചക്കുള്ളിലും തീരുമാനം എടുക്കും. കോടതിയില്‍നിന്ന് ഒരു എന്‍ഫോഴ്സ്മെന്റ് നോട്ടീസ് ലഭിക്കുന്നതിന് ഇപ്പോള്‍ കുറഞ്ഞത് ആറുമാസംവരെ എടുക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ പുതിയ നിയമം റിയല്‍ എസ്റ്റേറ്റ് മേഖലയിലെ നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനും കൂടുതല്‍ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും സഹായമാകുമെന്ന് അധികൃതര്‍ വിലയിരുത്തി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.