Currency

വിവാഹ കരാര്‍ വേഗത്തില്‍ റജിസ്റ്റര്‍ ചെയ്യാന്‍ വരുന്നു സ്മാര്‍ട്ട് സംവിധാനം

സ്വന്തം ലേഖകന്‍Monday, October 15, 2018 12:59 pm

അബൂദബി: വിവാഹ കരാര്‍ റജിസ്റ്റര്‍ ചെയ്യാന്‍ അബുദാബിയില്‍ സ്മാര്‍ട് സംവിധാനം നിലവില്‍ വന്നു. ഇതിനായി അബുദാബി കോടതികളില്‍ പ്രത്യേക ഐപാഡ് സജ്ജമാക്കിയതായി അബുദാബി ജുഡീഷ്യല്‍ ഡിപാര്‍ട്‌മെന്റ് അറിയിച്ചു. എമിറേറ്റിലെ എല്ലാ കോടതികളിലും ഈ സംവിധാനം ലഭ്യമാക്കി.

വേഗത്തില്‍ വിവാഹ കരാര്‍ റജിസ്റ്റര്‍ ചെയ്യാം എന്നതിനു പുറമെ ബന്ധപ്പെട്ട വകുപ്പ് സാക്ഷ്യപ്പെടുത്തിയശേഷം യഥാസമയം തിരിച്ചു ലഭിക്കുമെന്നതുമാണ് പുതിയ സേവനത്തിന്റെ സവിശേഷത. ഐപാഡില്‍ ഇതിനായി ലഭിക്കുന്ന അപേക്ഷാ ഫോം പൂരിപ്പിച്ചശേഷം രണ്ടു സാക്ഷികളുടെ വിവരങ്ങളും നല്‍കുന്നതോടെ നടപടി പൂര്‍ത്തിയാകും. ഐപാഡിലെ കാര്‍ഡ് റീഡറില്‍ ശേഖരിക്കുന്ന വിവരങ്ങള്‍ നിയമവകുപ്പിന്റെ കംപ്യൂട്ടര്‍ ശൃംഖലയില്‍ ലഭ്യമാകുന്ന രീതിയിലാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്.

ഈ വര്‍ഷം ആദ്യ ഒന്‍പതു മാസത്തിനിടെ 4100 വിവാഹ കരാറുകളാണ് അബുദാബിയില്‍ റജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 1743 വിവാഹ ഉടമ്പടികളും റജിസ്റ്റര്‍ ചെയ്തത് നിയമവകുപ്പ് ആസ്ഥാനത്താണ്. ശേഷിച്ചവ വിവിധ പ്രദേശങ്ങളിലെ കോടതികള്‍ മുഖേനയും. വിവിധ രാജ്യക്കാരുടെ വിവാഹവുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിനും വിവാഹപൂര്‍വ ബോധവല്‍ക്കരണത്തിനും ഇവിടെ സൗകര്യമുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x