Currency

മിനിമം വേതന നയം നടപ്പാക്കില്ലെന്ന് യുഎഇ

സ്വന്തം ലേഖകന്‍Thursday, April 5, 2018 11:05 am

അബുദാബി: തൊഴില്‍ ഉടമയും തൊഴിലാളിയും തമ്മിലുള്ള ചര്‍ച്ചയ്ക്കുശേഷം വേതനം തീരുമാനിക്കാമെന്നും യുഎഇയില്‍ മിനിമം വേതന നയം നടപ്പാക്കാന്‍ പദ്ധതിയില്ലെന്നും മനുഷ്യവിഭവശേഷി, സ്വദേശവല്‍കരണ മന്ത്രാലയം അറിയിച്ചു. യുഎഇയുടെ വേതന നയങ്ങള്‍ ഉദാരമാണെന്ന് അധികൃതര്‍ പറഞ്ഞു. ഗാര്‍ഹിക ജോലിക്കാരുടെ ഉള്‍പ്പെടെയുള്ള വേതനത്തില്‍ പരസ്പര ചര്‍ച്ചയിലൂടെ തീരുമാനത്തിലെത്താമെന്നും അധികൃതര്‍ അറിയിച്ചു.

സപ്ലൈ, ഡിമാന്‍ഡ് അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര തൊഴില്‍ വിപണി, പരമാവധി വളര്‍ച്ചാ സാഹചര്യമൊരുക്കുന്നുണ്ടെന്നും സുസ്ഥിരമായ വളര്‍ച്ച ഉറപ്പാക്കുന്നതിനൊപ്പം എല്ലാവര്‍ഷവും ആയിരക്കണക്കിനു തൊഴിലാളികളെ യുഎഇ ആകര്‍ഷിക്കുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

ഗാര്‍ഹിക തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനായി യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 26ന് ഫെഡറല്‍ നിയമം പത്ത്, 2017 പുറപ്പെടുവിച്ചിരുന്നു. തൊഴിലുടമയും ഗാര്‍ഹിക തൊഴിലാളിയും തമ്മിലുള്ള കരാര്‍, ആനുകൂല്യങ്ങള്‍ എന്നിവ സംബന്ധിച്ച് തൊഴിലാളിയുടെ അവകാശങ്ങള്‍ ഉറപ്പാക്കുന്നതാണു നിയമം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x