Currency

സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന പ്രവാസികള്‍ക്ക് അബുദാബി പൊലീസിന്റെ മുന്നറിയിപ്പ്

സ്വന്തം ലേഖകന്‍Wednesday, April 4, 2018 1:13 pm

അബൂദബി: സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന പ്രവാസികള്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്. രാജ്യത്ത് വര്‍ധിച്ചുവരുന്ന സൈബര്‍ തട്ടിപ്പുകളുടെ പശ്ചാത്തലത്തില്‍ വാട്സ്ആപ് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങളെക്കുറിച്ച് ജാഗ്രത പുലര്‍ത്തണമെന്ന് അബുദാബി പൊലീസ് അറിയിച്ചു.

വിശ്വസനീയമായ മറ്റ് വെബ്സൈറ്റുകളുടെ ലോഗോയും ട്രേഡ്മാര്‍ക്കുകളുമൊക്കെ ഉപയോഗിച്ചുള്ള തട്ടിപ്പുകളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിലാണ് പൊലീസിന്റെ ഇടപെടല്‍. ഉപഭോക്താക്കളുടെ വിവിധ യൂസര്‍നെയിമുകള്‍, പാസ്വേഡുകള്‍, ക്രെഡിറ്റ് കാര്‍ഡ് നമ്പറുകള്‍ തുടങ്ങിയവ കൈക്കലാക്കിയാണ് തട്ടിപ്പ് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.

സമ്മാനങ്ങള്‍ ലഭിച്ചുവെന്ന് കാണിച്ച് അയക്കുന്ന വ്യാജ സന്ദേശങ്ങള്‍ വഴി രഹസ്യവിവരങ്ങള്‍ കൈക്കലാക്കി പണം തട്ടും. ഇത്തരം തട്ടിപ്പുകള്‍ക്ക് 10 ലക്ഷം ദിര്‍ഹം വരെ പിഴ ഈടാക്കുമെന്നും മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x