Currency

അല്‍ഐനില്‍ മലയാളി നഴ്‌സ് ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി മരിച്ചു

സ്വന്തം ലേഖകന്‍Tuesday, April 10, 2018 12:33 pm

അല്‍ഐന്‍: അല്‍ഐനില്‍ മലയാളി നഴ്‌സ് സ്വകാര്യ ആശുപത്രിയുടെ കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു. കൊല്ലം സ്വദേശിനിയായ സുജ സിങ്ങാണ് (43) മരിച്ചത്. ഞായറാഴ്ച ഉച്ചക്ക് ശേഷമാണ് സംഭവം. അല്‍ഐന്‍ യൂണിവേഴ്‌സല്‍ ആശുപത്രിയിലെ നഴ്‌സിങ് മേധാവിയായിരുന്നു ഇവര്‍. മൂന്ന് മാസം മുമ്പാണ് ഇവര്‍ ഇവിടെ ജോലിക്ക് കയറിയത്. 20 വര്‍ഷത്തോളം മറ്റൊരു സ്വകാര്യ ആശുപത്രിയിലും ഇവര്‍ നഴ്‌സായി ജോലി ചെയ്തിരുന്നു.

ഉത്തരേന്ത്യക്കാരനായ ആദ്യ ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം നേടിയ സുജ പിന്നീട് മലയാളിയെ വിവാഹം കഴിച്ചിരുന്നു. ആദ്യ ഭര്‍ത്താവില്‍ മൂന്ന് മക്കളുണ്ട്. യു.എ.ഇയില്‍ തന്നെ സംസ്‌കാരം നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x