
അബുദാബി: യുഎഇയില്‍ മൂല്യ വര്‍ധിത നികുതി (വാറ്റ്) നിലവില്‍ വന്നതോടെ മത്സ്യത്തിനും മാംസത്തിനും വിലകൂടി. അബുദാബിയിലെ പ്രമുഖ മല്‍സ്യ ചന്തയായ മീനായില്‍ വിവിധയിനം മത്സ്യങ്ങള്‍ക്ക് രണ്ടു ദിര്‍ഹമാണ് വില കൂടിയത്. ഗണ്യമായ തോതില്‍ മീന്‍ മാര്‍ക്കറ്റില്‍ എത്തിക്കുന്ന ഏജന്‍സികള്‍ നികുതി നിലവില്‍ വന്നതോടെ വില വര്‍ധിപ്പിച്ചതായ് വ്യപാരികള്‍ പറയുന്നു.
മദീന സായിദ് മാര്‍ക്കറ്റില്‍ ഇന്ത്യന്‍, പാക്കിസ്ഥാന്‍ ബീഫിന് ഒന്നര ദിര്‍ഹം വില കൂടി. അല്‍ഐനില്‍ നിന്നു ചന്തയിലെത്തുന്ന പ്രാദേശിക ഇറച്ചി വില ഒരു കിലോയില്‍ രണ്ടര ദിര്‍ഹമാണ് വര്‍ധിച്ചിച്ചത്. നേരത്തെ 50 ദിര്‍ഹമിന് വിറ്റിരുന്ന ഇറച്ചിക്ക് ഇപ്പോള്‍ 52.5 ദിര്‍ഹമാണ് വില. അതേസമയം നികുതി സംബന്ധിച്ച ബോര്‍ഡുകളും ചില ഷോപ്പുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. വില്‍പ്പനയ്ക്ക് പ്രദര്‍ശിപ്പിച്ച വിലയില്‍ ‘വാറ്റ് ‘ വരില്ല, വാറ്റ് അടക്കമുള്ള വില ക്യാഷ് കൗണ്ടറില്‍ നിന്നും ബില്ലില്‍ രേഖപ്പെടുത്തുമെന്നാണ് ഉപഭോക്താക്കള്‍ക്കുള്ള മുന്നറിയിപ്പ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.