
അബൂദാബി: യുഎഇയുടെ പല ഭാഗങ്ങളിലും മൂടല്‍മഞ്ഞ് രൂക്ഷമായി തുടരുകയാണ്. വിമാന സര്‍വീസുകള്‍ താളം തെറ്റി. സര്‍വീസുകള്‍ സാധാരണ നിലയിലാക്കാനുള്ള നീക്കത്തിലാണ് അബുദാബി, ദുബായ് വിമാനത്താവള അധികൃതര്‍. എന്നാല്‍ പ്രതികൂല കാലാവസ്ഥ ഇനിയും തുടര്‍ന്നേക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. രണ്ട് ദിവസങ്ങളിലായി വിമാന സര്‍വീസുകളെല്ലാം സമയം ക്രമീകരിച്ചും വൈകിയുമാണ് യുഎഇയില്‍നിന്ന് പുറപ്പെടുന്നത്. യുഎഇയിലേക്ക് എത്തുന്ന വിമാനങ്ങളാകട്ടെ വഴി തിരിച്ചുവിടുകയുമാണ്.
രാത്രിയും പുലര് കാലങ്ങളിലുമായി പെയ്തിറങ്ങുന്ന കോടമഞ്ഞ് മൂലം നിരവധി സര്‍വീസുകളാണ് നിര്‍ത്തിവെക്കേണ്ടി വന്നത്. ഒട്ടേറെ സര്‍വീസുകള്‍ പുന:ക്രമീകരിക്കേണ്ടതായും വന്നു. അബുദാബി വിമാനത്താവളത്തെയാണ് പ്രതിസന്ധി കൂടുതല്‍ ബാധിച്ചത്. വെള്ളിയാഴ്ച വരെ മൂടല്‍മഞ്ഞിന്റെ സാഹചര്യം തുടര്‍ന്നേക്കും. ഇതു കാരണം യാത്രക്കാരില്‍ പലരും പകല്‍ നേരത്തുള്ള വിമാന സര്‍വീസുകള്‍ തെരഞ്ഞെടുക്കുകയാണ്. റോഡ് ഗതാഗതത്തെയും മൂടല്‍മഞ്ഞ് ബാധിച്ചു.
രണ്ടു ദിവസങ്ങളിലായി ദുബായിലും അബുദാബിയിലും നിരവധി വാഹനാപകടങ്ങളാണുണ്ടായത്. മൂടല്‍ മഞ്ഞ് വേളയില്‍ നിയമം ലംഘിക്കുന്ന വാഹന ഡ്രൈവര്‍മാരില്‍ നിന്ന് 500 ദിര്‍ഹം ഫൈന്‍ ഈടാക്കാനാണ് അബുദാബിയുടെ തീരുമാനം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.