Currency

പൊതു അവധി ദിവസം അബുദാബിയില്‍ വാഹന പാര്‍ക്കിങ് സൗജന്യം

സ്വന്തം ലേഖകന്‍Wednesday, December 27, 2017 5:13 pm

അബുദാബി: പുതുവല്‍സരം പ്രമാണിച്ചുള്ള പൊതു അവധി ദിവസങ്ങളില്‍ അബുദാബിയില്‍ വാഹന പാര്‍ക്കിങ് സൗജന്യം. ഡിസംബര്‍ 31ന് അര്‍ധരാത്രി മുതല്‍ ജനുവരി രണ്ടിനു രാവിലെ എട്ടുവരെയാണ് സൗജന്യ പാര്‍ക്കിങ് സൗകര്യം ലഭിക്കുക. അബുദാബി ഗതാഗത വകുപ്പാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കു ഡിസംബര്‍ 31നും ജനുവരി ഒന്നിനുമാണ് അവധി. ഇത് വാരാന്ത്യ അവധിക്കൊപ്പം കൂടിയാകുമ്പോള്‍ നാലു ദിവസം തുടര്‍ച്ചയായി അവധി ലഭിക്കും. സ്വകാര്യ മേഖലയില്‍ ജനുവരി ഒന്നിനാണ് അവധി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x