Currency

അബുദാബി ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ 20 കോടിയുടെ സമ്മാനം മലയാളി കുടുംബത്തിന്

സ്വന്തം ലേഖകന്‍Monday, January 8, 2018 12:10 pm

അബുദാബി: അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റിന്റെ ഡ്രീം 12 നറുക്കെടുപ്പില്‍ വിജയികളായത് മലയാളികള്‍. 20 കോടിയിലധികം(120 ലക്ഷം ദിര്‍ഹം) രൂപയുടെ സമ്മാനമാണ് ലഭിക്കുക. ദുബൈയില്‍ താമസിക്കുന്ന ഹരികൃഷ്ണന്‍ വി.നായര്‍ക്കാണ് വന്‍ തുക സമ്മാനം ലഭിച്ചത്. ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പുകളിലെ ഏറ്റവും വലിയ സമ്മാനത്തുക അബുദാബി ഡ്രീം 12 നറുക്കെടുപ്പിനാണ്.

ഭാഗ്യവാനെ പ്രഖ്യാപിച്ച ഉടന്‍ അധികൃതര്‍ ഹരികൃഷ്ണനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഇയാളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. പ്രധാന സമ്മാനത്തിനു പുറമെ മറ്റ് ആറ് സമ്മാന ജേതാക്കളെയും തിരഞ്ഞെടുത്തു. 4,50,000, 1,00,000, 90,000, 80,000, 70,000, 60,000, 50,000 ദിര്‍ഹം എന്നിങ്ങനെയാണ് മറ്റു സമ്മാനത്തുകകള്‍.

ബിഗ് ടിക്കറ്റ് മില്യനയര്‍ നറുക്കെടുപ്പില്‍ ഏറ്റവും കൂടുതല്‍ സമ്മാനം സ്വന്തമാക്കിയിട്ടുള്ളത് ഇന്ത്യക്കാരാണ്. 16 നറുക്കെടുപ്പില്‍ 13 ഉം ഇന്ത്യക്കാര്‍ക്കായിരുന്നു. ഇവരില്‍ മലയാളികളാണ് കൂടുതലും. 1992 മുതല്‍ നടന്നു വരുന്ന നറുക്കെടുപ്പിന്റെ ജനപ്രീതി ഓരോ മാസവും വര്‍ധിച്ചുവരികയാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x