
അബൂദബി: യുഎഇയില്‍ 5 ജി മൊബൈല്‍ നെറ്റ്‌വര്‍ക്ക് വരുന്നു. നിലവിലെ 4ജി നെറ്റ്‌വര്‍ക്കിനേക്കാള്‍ 20 ഇരട്ടിവേഗതയുള്ള 5 ജി നെറ്റ്‌വര്‍ക്ക് യുഎഇയില്‍ വിജയകരമായി പരീക്ഷിച്ചു. ഗള്‍ഫ് മേഖലയില്‍ ആദ്യമായാണ് 5 ജി നെറ്റ്‌വര്‍ക്കിന്റെ ലഭ്യത വിജയകരമായി പരീക്ഷിക്കുന്നത്. ദേശീയ ടെലികോം കമ്പനിയായ ഇത്തിസലാത്തിന്റെ അബൂദബിയിലെ ആസ്ഥാനത്ത് സാങ്കേതികവിദ്യാ ദാതാക്കളായ എറിക്‌സനുമായി ചേര്‍ന്നാണ് 5 ജി നെറ്റ്‌വര്‍ക്കിന്റെ ലഭ്യതയും വേഗതയും പരീക്ഷിച്ചത്.
നിലവിലെ 4ജി നെറ്റ്‌വര്‍ക്കിനേക്കാള്‍ 20 ഇരട്ടിവേഗതയുള്ള പ്രകടനമാണ് 5 ജി മൊബൈല്‍ നെറ്റ്‌വര്‍ക്ക് രേഖപ്പെടുത്തിയതെന്ന് അധികൃതര്‍ പറഞ്ഞു. 24 ജിബിപിസ് ഇന്റര്‍നെറ്റ് വേഗതക്കൊപ്പം ഡാറ്റകൈമാറ്റത്തിലെ കാലതാമസത്തില്‍ 4ജിയേക്കാള്‍ പകുതിയില്‍ കൂടുതല്‍ കുറവും കൈവരിക്കാനായതായി ഇത്തിസലാത്ത് അറിയിച്ചു.
ഇനി മുന്നോട്ട് മൊബൈല്‍ സേവനം എന്തായിരിക്കുമെന്ന തല്‍സമയ കാഴ്ചയായിരുന്നു പരീക്ഷണമെന്ന് ഇത്തിസലാത്ത് മൊബൈല്‍ നെറ്റ്‌വര്‍ക്ക് സീനിയര്‍ വൈസ് പ്രസിഡന്റ് സഈദ് അല്‍ സറൂനി പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.