Currency

അബൂദബിയില്‍ ടാക്‌സി നിരക്ക് വര്‍ധിപ്പിച്ചു

സ്വന്തം ലേഖകന്‍Sunday, April 30, 2017 11:12 am

പുതുക്കിയ നിരക്ക് പ്രകാരം പകല്‍ സമയത്ത് അഞ്ച് ദിര്‍ഹവും രാത്രി അഞ്ചര ദിര്‍ഹവുമാണ് ഏറ്റവും കുറഞ്ഞ ചാര്‍ജ്. കൂടാതെ ഓരോ കിലോമീറ്റര്‍ ഓട്ടത്തിനും 1.80 ദിര്‍ഹം വീതം നിരക്ക് ഈടാക്കും. പുതിയ നിരക്ക് എന്ന് പ്രാബല്യത്തല്‍ വരുമെന്ന്് വ്യക്തമാക്കിയിട്ടില്ല.

അബൂദബി: എമിറേറ്റിലെ ടാക്‌സി നിരക്കില്‍ വര്‍ധന വരുത്തി. പുതുക്കിയ നിരക്ക് പ്രകാരം പകല്‍ സമയത്ത് അഞ്ച് ദിര്‍ഹവും രാത്രി അഞ്ചര ദിര്‍ഹവുമാണ് ഏറ്റവും കുറഞ്ഞ ചാര്‍ജ്. കൂടാതെ ഓരോ കിലോമീറ്റര്‍ ഓട്ടത്തിനും 1.80 ദിര്‍ഹം വീതം നിരക്ക് ഈടാക്കും. പുതിയ നിരക്ക് എന്ന് പ്രാബല്യത്തല്‍ വരുമെന്ന്് വ്യക്തമാക്കിയിട്ടില്ല.

കാത്തിരിപ്പ് നിരക്കായി മിനിറ്റിന് 50 ഫില്‍സ് നല്‍കണം. പകല്‍ സമയത്ത് കാര്‍ റിസര്‍വ് ചെയ്യാന്‍ നാല് ദിര്‍ഹവും വൈകുന്നേരം അഞ്ച് ദിര്‍ഹവുമാണ്. പകലിലെ ഷിഫ്റ്റ് രാവിലെ ആറ് മുതല്‍ രാത്രി പത്ത് വരെയും രാത്രി ഷിഫ്റ്റ് രാത്രി പത്ത് മുതല്‍ രാവിലെ ആറ് വരെയുമാണ്. വിമാനത്താവളങ്ങളിലെ വാനുകളുടെ കുറഞ്ഞ നിരക്ക് 25 ദിര്‍ഹവും കാറുകളുടേത് 20 ദിര്‍ഹവുമാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x