പ്രമേഹം, അമിത രക്തസമ്മര്‍ദം, പൊണ്ണത്തടി തുടങ്ങിയവക്കുള്ള മരുന്നുകളാണെന്നാണ് പ്രചാരണം. ഈ രോഗങ്ങളുടെ മരുന്നുകള്‍ക്കുള്ള വര്‍ധിച്ച ആവശ്യകത തട്ടിപ്പുകാര്‍ക്ക് സഹായകമാകുന്നു.
കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ പകല്‍ താപനില 42 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നു. പുറത്ത് ജോലി ചെയ്യുന്നവരെ പെട്ടെന്നുള്ള കാലാവസ്ഥാ മാറ്റം വളരെയധികം ബാധിച്ചിട്ടുണ്ട്.
ഏപ്രിൽ മാസത്തിൽ സബ്സിഡിരഹിത എൽപിജി സിലിണ്ടറുകളുടെ വില കുറച്ചതായി അബുദാബി നാഷണല്‍ ഓയില്‍ കമ്പനി (അഡ്നോക്) അധികൃതർ അറിയിച്ചു.
മൂന്നാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം അബുദാബി, അല്‍ ഐന്‍ എന്നിവിടങ്ങളിലാണ് ഞായറാഴ്ച പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നത്. സി.ബി.എസ്.ഇ. 10-ാംതരം പരീക്ഷ ശനിയാഴ്ചയാണ് അവസാനിച്ചത്. ഫലപ്രഖ്യാപനം വരുന്നതിന് മുന്‍പുതന്നെ പതിനൊന്നാംതരം ക്ലാസുകള്‍ക്ക് തുടക്കമായി.
അബുദാബി ഇന്റർനാഷണൽ എയർപോർട്ടിൽ നടന്ന റാഫിൾ ഡ്രോയിൽ മലയാളിയായ നിഷിത രാധാകൃഷ്ണപിള്ളയ്ക്ക് ജാക്ക്പോട്ട്. നിഷിതയുടെ പേരിൽ ഭർത്താവ് രാജേഷ് തമ്പി എടുത്ത 058390 എന്ന ടിക്കറ്റ് നമ്പറിനാണ് 10 മില്യൺ ദിർഹം സമ്മാനമായി ലഭിച്ചിരിക്കുന്നത്.
യു.എ.ഇയില്‍ ജീവിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന ഇന്ത്യക്കാര്‍ രാജ്യത്തിന്റെ വിവിധ മേഖലകളിലെ അതിവേഗത്തിലുള്ള വികസനത്തിന് ഏറെ സഹായിച്ചുവെന്ന് ശൈഖ് നഹ്യാന് പറഞ്ഞു. എന്നാല്‍, സാംസ്കാരിക വിനിമയമില്ലെങ്കില് ഇതെല്ലാം അപൂര്‍ണ്ണമാണെന്നും അദേഹം അഭിപ്രായപ്പെട്ടു.
ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്കിനെയും വഹത് അല്‍ കറാമ രക്തസാക്ഷി സ്മാരകത്തെയും ബന്ധിപ്പിച്ച് ചൊവ്വാഴ്ചയാണ് ബസ് സര്‍വീസ് ആരംഭിച്ചത്. രാവിലെ പത്ത് മുതല്‍ രാത്രി 7.15 വരെ 30 മിനിറ്റ് ഇടവിട്ട് ബസ് സര്‍വീസ് നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് യുഎസ് വിസയോ ഗ്രീൻ കാർഡോ ഉള്ള പക്ഷം വിസ ഓൺ അറൈവൻ സൗകര്യം ലഭ്യമാക്കുവാനും യുഎഇ മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്
യു.എ.ഇയില്‍ മണല്ക്കാറ്റോട് കൂടിയ അത്യുഷ്ണ വേനലിനും വെള്ളപ്പൊക്കത്തിന് കാരണമാകുന്ന മഴക്കും വര്‍ധിച്ച ഈര്‍പ്പത്തിനും ഇടയാക്കുമെന്നാണ് കാലാവസ്ഥ വ്യതിയാന റിപ്പോര്‍ട്ടിലുള്ളത്.
അപകടകരമായി വാഹനമോടിക്കല്‍, ലൈസന്‍സ് പ്ലേറ്റ് ഇല്ലാത്ത വാഹനം ഓടിക്കല്‍, സ്വന്തം ജീവനും മറ്റുള്ളവര്‍ക്കും അപകടം വരുത്തല്‍, കൃത്യം നടത്തി മുങ്ങല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.