യുഎഇയില്‍ നിന്ന് ഈ വര്‍ഷം ഹജ്ജിന് അപേക്ഷിച്ചത് നാല്പതിനായിരത്തോളം പേരാണ്. എന്നാല്‍ ഇവരില്‍ ഇരുപതിനായിരത്തോളം പേര് പ്രവാസികളാണ്. ഈ അപേക്ഷകരടക്കം പ്രവാസികളിലാര്‍ക്കും ഇനി ഹജ്ജിന് അനുമതി നല്‍കേണ്ടതില്ല എന്നാണ് പുതിയ തീരുമാനം.
അബുദാബി: യുഎഇയിലെ പ്രവാസികള്‍ക്ക് രണ്ട് വര്‍ഷത്തേക്ക് ഹജ്ജ് നിര്‍വഹിക്കാന്‍ അനുമതിയില്ല. ഹജ്ജ് ക്വാട്ട സ്വന്തം പൗരന്മാര്ക്ക് മാത്രം നല്കിയാല് മതിയെന്ന സൗദി അറേബ്യയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഈ തീരുമാനമെന്ന് യുഎഇ മതകാര്യ അതോറിറ്റി അറിയിച്ചു. പ്രവാസികള്‍ക്ക് ഇനി സ്വന്തം നാട്ടില്‍ നിന്ന് മാത്രമേ ഹജ്ജിന് പുറപ്പെടാന്‍ കഴിയൂ.
യുഎഇയില്‍ നിന്ന് ഈ വര്‍ഷം ഹജ്ജിന് അപേക്ഷിച്ചത് നാല്പതിനായിരത്തോളം പേരാണ്. എന്നാല്‍ ഇവരില്‍ ഇരുപതിനായിരത്തോളം പേര് പ്രവാസികളാണ്. ഈ അപേക്ഷകരടക്കം പ്രവാസികളിലാര്‍ക്കും ഇനി ഹജ്ജിന് അനുമതി നല്‍കേണ്ടതില്ല എന്നാണ് പുതിയ തീരുമാനം. സൗദിയുടെ നിര്‍ദേശം യുഎഇക്ക് മാത്രമല്ല മുഴുവന്‍ രാജ്യങ്ങള്‍ക്കും ബാധകമാണെന്നും വക്താവ് അറിയിച്ചു.
ഗള്‍ഫിലെ പ്രവാസികളായ വിശ്വാസികള്‍ക്ക് തീരുമാനം തിരിച്ചടിയാകും. ഇന്ത്യയില്‍ നിന്ന് ഹജ്ജ് നിര്‍വഹിക്കുമ്പോള്‍ ഒരു മാസത്തിലേറെ സമയം നീക്കിവെക്കേണ്ടി വരും. ഗള്‍ഫില്‍ നിന്ന് കുറഞ്ഞ ദിവസം കൊണ്ട് ഹജ്ജ് നിര്‍വഹിച്ച് ജോലിയില്‍ തിരികെ പ്രവേശിക്കാം എന്ന സൗകര്യമാണ് പുതി തീരുമാനത്തോടെ ഇല്ലാതാകുന്നത്. യുഎഇയില്‍ നിന്ന് ഹജിന് അപേക്ഷനല്കിയ പ്രവാസികളില്‍ ആയിരത്തോളം ഇന്ത്യക്കാരും ഉള്‍പ്പെടും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.