
മനാമ: മതപരമായ ചടങ്ങുകള്‍ രാഷ്ട്രീയ അജണ്ടക്കായി ദുരുപയോഗം ചെയ്യുന്നതിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്കി. ജമ്മു കശ്മീരിന്റെ ആര്‍ട്ടിക്കിള്‍ 370-ാം വകുപ്പ് റദ്ദാക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തിനെതിരെ പാകിസ്താന്, ബംഗ്ലാദേശ് സ്വദേശികളായ വ്യക്തികള്‍ കഴിഞ്ഞ ദിവസം നടത്തിയ അനധികൃത റാലിയുടെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.
പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. റാലിയില്‍ പങ്കെടുത്തവര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടികള്‍ സ്വീകരിച്ചതായി പ്രാദേശിക ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.