Currency

250 ഇന്ത്യന്‍ തടവുകാരെ ബഹ്റൈന്‍ മോചിപ്പിക്കും

സ്വന്തം ലേഖകന്‍Monday, August 26, 2019 4:40 pm

മനാമ: ബഹ്റൈനിലെ 250 ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കാന്‍ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദ്വദിന ബഹ്റൈന്‍ സന്ദര്‍ശനം പ്രമാണിച്ച് 250 ഇന്ത്യന്‍ തടവുകാരെ വിട്ടയക്കുവാനാണ് ബഹ്റൈന്‍ ഗവര്‍മെന്റ് തീരുമാനമെടുത്തത്. മലയാളികളടക്കം വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് മോചിപ്പിക്കപ്പെടുക. ജയിലില്‍ കഴിയുന്നവരുടെ പട്ടിക ഒരാഴ്ചക്കുള്ളില്‍ കൈമാറാന്‍ ഇന്ത്യന്‍ അംബാസഡര്‍ക്ക് നരേന്ദ്രമോദി നിര്‍ദേശം നല്‍കി. ജയിലില്‍ കിടക്കുന്ന വേളയില്‍ നിയമങ്ങള്‍ പാലിച്ച് കഴിഞ്ഞിരുന്നവരെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തുക.

എന്നാല്‍, കടുത്ത സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവര്‍ മോചിപ്പിക്കപ്പെടുന്നവരില്‍ ഉള്‍പ്പെടില്ല. ബഹ്റൈന്‍ രാജാവിന്റെ പ്രത്യേക പുരസ്‌കാരം കിംഗ് ഹമദ് ഓര്‍ഡര്‍ ഓഫ് റിനൈസന്‍സ് പുരസ്‌കാരം നരേന്ദ്രമോദിക്ക് സമ്മാനിച്ചു. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. റൂപെ പെയ്‌മെന്റ് കാര്‍ഡിന്റെ ബഹ്‌റൈനിലെ പ്രകാശനവും നരേന്ദ്രമോദി നിര്‍വഹിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x