Currency

ബഹ്‌റൈന്‍ താമസ നിയമങ്ങളില്‍ മാറ്റത്തിനൊരുങ്ങുന്നു

സ്വന്തം ലേഖകന്‍Wednesday, July 17, 2019 2:44 pm

ബഹ്‌റൈന്‍: ബഹ്‌റൈനില്‍ സ്വദേശി കുടുംബങ്ങള്‍ ധാരാളമായി താമസിക്കുന്ന ചില പ്രദേശങ്ങളില്‍ നിന്ന് ബാച്ചിലര്‍മാരായ തൊഴിലാളികളുടെ താമസം ഒഴിവാക്കുവാന്‍ കാബിനറ്റ് യോഗം തീരുമാനിച്ചു. വിവിധ മന്ത്രാലയങ്ങളുമായി സഹകരിച്ച് ഇക്കാര്യത്തില്‍ നടപടികള്‍ സ്വീകരിക്കും.

ബാച്ചിലര്‍മാരായ തൊഴിലാളികളുടെ താമസം ചില റസിഡന്‍ഷ്യല്‍ ഏരിയകളില്‍ നിന്ന് മാറ്റണമെന്ന് പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫയാണ് കാബിനറ്റ് യോഗത്തില്‍ നിര്‍ദേശിച്ചത്. ആഭ്യന്തര മന്ത്രാലയം, പൊതുമരാമത്ത്- മുനിസിപ്പല്‍-നഗരാസൂത്രണകാര്യ മന്ത്രാലയം എന്നിവയുമായി സഹകരിച്ച് ഇതിന് നടപടിയെടുക്കാന്‍ യോഗം തീരുമാനിച്ചു.

തകര്‍ന്ന് വീഴാറായതും പൊളിഞ്ഞതുമായ കെട്ടിടങ്ങളിലെ താമസവും ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കാനും പ്രധാനമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. കെട്ടിടങ്ങളുടെ കാര്യത്തില്‍ സാമൂഹിക സുരക്ഷിതത്വത്തിന് ഭീഷണിയായ പ്രവണതകള്‍ അവസാനിപ്പിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x