
മനാമ: ബഹ്റൈനില്‍ പ്രവാസിയായ മലയാളി വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. ചെങ്ങന്നൂര്‍ സ്വദേശി മനോജിന്റെയും റോസ് മനോജിന്റെയും മകനായ ശ്രേയസ് മനോജ് (16) ആണ് മരിച്ചത്.
ഗുദൈബിയ ഗൗരി കൃഷ്ണ റസ്റ്റോറന്റിന് സമീപത്തെ ഇവരുടെ താമസ സ്ഥലമായ ഫ്ലാറ്റിന്റെ ടെറസിലാണ് മൃതദേഹം കാണപ്പെട്ടത്. രാവിലെ ബാസ്കറ്റ് ബോള്‍ കളിക്കാന്‍ പുറത്തേക്ക് പോയ കുട്ടി ഉച്ചകഴിഞ്ഞിട്ടും മടങ്ങി വരാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ ഫോണില്‍ വിളിച്ചപ്പോള്‍ സ്വിച്ച് ഓഫ് ആയ നിലയിലായിരുന്നുവത്രെ. ഇതിനെ തുടര്‍ന്ന് പോലീസില്‍ വിവരം അറിയിച്ചിരുന്നു.
തുടര്‍ന്നുള്ള തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് എത്തി മൃതദേഹം സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ശ്രേയസ് മനോജ് ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥിയാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.