Currency

ബഹ്‌റൈന്‍ ലേബര്‍ മാര്‍ക്കറ്റ് റഗുലേറ്ററി അതോറിറ്റി ആസ്ഥാനത്ത് കൂടുതല്‍ സൗക്യര്യങ്ങള്‍

സ്വന്തം ലേഖകന്‍Monday, July 15, 2019 2:40 pm

ബഹ്‌റൈന്‍: ബഹ്‌റൈനില്‍ തൊഴിലാളികളുമായി ബന്ധപ്പെട്ട സേവനങ്ങള്‍ നല്‍കുന്ന ലേബര്‍ മാര്‍ക്കറ്റ് റഗുലേറ്ററി അതോറിറ്റി ആസ്ഥാനത്ത് കൂടുതല്‍ സൗക്യര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നു. വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കല്‍, പുതുക്കല്‍ തുടങ്ങിയ സേവനങ്ങള്‍ നല്‍കുന്ന ലേബര്‍ മാര്‍ക്കറ്റ് റഗുലേറ്ററി അതോറിറ്റിയുടെ ആസ്ഥാനത്തെത്തുന്ന അപേക്ഷകര്‍ക്ക് ഇനി മുതല്‍ സൗജന്യ ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ ലഭ്യമാണ്.

എണ്ണൂറു മുതല്‍ ആയിരം വരെ അപേക്ഷകര്‍ ദിനം പ്രതി സന്ദര്‍ശിക്കുന്നതാണ് എല്‍.എം.ആര്‍.എ. ആസ്ഥാനം. തൊഴിലാളികള്‍ക്കുള്ള സൗകര്യങ്ങളും സേവനങ്ങളും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി മീനാ സല്‍മാനിലുള്ള എല്‍.എം.ആര്‍.എ സേവനകേന്ദ്രം ഈ മാസം ആദ്യവാരം മുതല്‍ പുനാരാരംഭിച്ചിരുന്നു.

സനാബിസില്‍ എല്‍.എം.ആര്‍.എ. ആസ്ഥാനത്ത് ലഭ്യമാകുന്ന എല്ലാ സേവനങ്ങളും മീനാ സല്‍മാനിലെ സേവനകേന്ദ്രത്തിലും ലഭ്യമാക്കിയിട്ടുണ്ട്. ഞായറാഴ്ച മുതല്‍ വ്യാഴാഴ്ച വരെയുള്ള ദിവസങ്ങളില്‍ രാവിലെ 7.30 മുതല്‍ വൈകിട്ട് ഏഴു വരെയാണ് മീനാ സല്‍മാനിലെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്.

എല്‍.എം.ആര്‍.എ സേവനകേന്ദ്രങ്ങള്‍ ജനകീയമാക്കുവാന്‍ ലക്ഷ്യമിട്ട് എല്‍.എം.ആര്‍.എ. യൂണിറ്റുകളില്‍ കൂടുതല്‍ സേവനങ്ങള്‍ ഉള്‍പ്പെടുത്തി സജീവമാക്കുവാനുള്ള ശ്രമത്തിലാണ് അധിക്യതര്‍.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x