Currency

ബഹ്റൈനില്‍ വ്യാഴാഴ്ച മുതല്‍ പള്ളികള്‍ തുറക്കും

സ്വന്തം ലേഖകന്‍Wednesday, March 3, 2021 3:46 pm

മനാമ: ബഹ്റൈനില്‍ വ്യാഴാഴ്ച മുതല്‍ സുബ്ഹി, ളുഹര്‍, അസര്‍ നമസ്‌കാരങ്ങള്‍ക്ക് പള്ളികള്‍ തുറന്ന് കൊടുക്കും. കോവിഡ് പശ്ചാത്തലത്തില്‍ രാജ്യത്തെ പള്ളികള്‍ അടച്ചിട്ടിരിക്കയാണ്.

മഗ്രിബ്, ഇശാ നമസ്‌കാരങ്ങള്‍ സംബന്ധിച്ച് മതകാര്യ വിഭാഗം സുപ്രീം കൗണ്‍സില്‍ അറിയിപ്പില്‍ പരാമര്‍ശം ഇല്ല. മാര്‍ച്ച് 28നാണ് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്തെ പള്ളികള്‍ അടച്ചിട്ടത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x