400 ദിനാർ വാർഷിക ഫീസ് ഏർപ്പെടുത്താനാണ് നിർദേശം.
സ്കൂള്‍ പരിസരത്തും, യാത്രയ്ക്കിടയിലും മറ്റും മോശമായി പെരുമാറുന്ന കുട്ടികളെ യാത്രാ ഫീസ് ഇളവില്‍ നിന്ന് ഒഴിവാക്കും. ഇത്തരം കുറ്റങ്ങള്‍ ചെയ്യുന്ന കുട്ടികളെ വര്‍ഷം മുഴുവനും യാത്രാ ഫീസ് ഇളവില്‍ നിന്ന് ഒഴിവാക്കുമെന്നാണ് വിദ്യാഭ്യാസ അധികൃതര്‍ അറിയിച്ചിട്ടുള്ളത്. ഇതിന് പുറമെ പിഴയും ഉണ്ടാകും.
പിഴ 15 ദിവസങ്ങള്‍ക്കുള്ളില്‍ അടയ്ക്കുന്നവര്‍ക്കാണ് പിഴയില്‍ 50% വരെ ഇളവു കൊടുക്കുന്നതിനെക്കുറിച്ചു പ്രതിനിധിസഭ ചര്‍ച്ച ചെയ്യുന്നത്. നിര്‍ദേശം ചൊവ്വാഴ്ച നടക്കുന്ന പ്രതിവാര സമ്മേളനത്തില്‍ വോട്ടിങ്ങിനായി സമര്‍പ്പിക്കും.
പ്രവാസികളുടെ ചെറുതും ഇടത്തരവുമായ നിക്ഷേപത്തിന് പൂര്‍ണസുരക്ഷിതത്വം ഉറപ്പുവരുത്താനുള്ള പദ്ധതിയുടെ ഭാഗമായാണ് പ്രവാസി നിക്ഷേപബോര്‍ഡ്. ചെറുകിട ഇടത്തരം നിക്ഷേപങ്ങളായിരിക്കും ബോര്‍ഡുവഴി സമാഹരിച്ച് വിവിധതൊഴില്‍ സംരംഭങ്ങളിലേക്ക് നല്‍കുന്നത്.
തന്റെ കൊട്ടാരത്തില്‍ കൂടിക്കാഴ്ചയ്ക്കായി എത്തിയ കേരള മുഖ്യമന്ത്രി പിണറായി വിജയനോടാണ് മലയാളികള്‍ ബഹ്റൈന്‍ ചെയ്ത സേവനത്തെയും അവരുടെ സത്യസന്ധതയെയും പ്രശംസിച്ച് ബഹ്റൈന്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്മാന് അല്‍ ഖലീഫ വിശ്വാസം പ്രകടിപ്പിച്ചത്.
ത്രിദിന സന്ദര്‍ശനത്തിനായി ബഹ്റൈനില്‍ എത്തിയ മുഖ്യമന്ത്രി പിണറായി വിജയനെയാണ് കേരളവുമായി സഹകരിക്കാന്‍ സന്നദ്ധമാണെന്ന് ബഹ്റൈന്‍ പ്രധാനമന്ത്രി അറിയിച്ചത്. സാംസ്കാരികം, വിദ്യാഭ്യാസം, ആയൂര്‍വേദം, ടെക്നോളജി,ആരോഗ്യം തുടങ്ങിയ മേഖലകളില്‍ സഹകരണം ശക്തമാക്കും.
ഇന്ന് ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഇസാ അല്‍ ഖലീഫ, പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്മാന് അല്‍ ഖലീഫ, കിരീടവകാശി എന്നിവരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. വൈകിട്ട് അഞ്ചിന് കേരളീയ സമാജത്തിന്റെ 70ാം വാര്‍ഷികാഘോഷം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
ഉന്നത ഉദ്യോഗസ്ഥ സംഘവും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്. മുഖ്യമന്ത്രിയായ ശേഷം ആദ്യം ബഹ്റിനിലെത്തുന്ന പിണറായി വിജയന് വന്‍ സ്വീകരണമൊരുക്കാനൊരുങ്ങുകയാണ് മലയാളി സമൂഹം.
സൈബീരിയന്‍ ഹൈ’ എന്ന കാലാവസ്ഥ പ്രതിഭാസമാണ് ഒമാന്‍, യു.എ.ഇ. ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളെ ബാധിച്ചതെന്നും ചിലയിടങ്ങളില്‍ മഞ്ഞുപെയ്യാന്‍ ഇടയാക്കിയതെന്നും ഗതാഗത ടെലികമ്മ്യൂണിക്കേഷന്‍സ് മന്ത്രാലയം കാലാവസ്ഥ ഡയറക്ടറേറ്റ് മേധാവി ആദില്‍ ദഹാം പറഞ്ഞു.
സിത്രയിലെ ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളാണ് എംബസി സംഘടിപ്പിച്ച ഓപ്പണ്‍ ഹൗസില്‍ തങ്ങള്‍ക്ക് കഴിഞ്ഞ ആറു മാസമായി ശമ്പളം ലഭിച്ചിട്ടില്ലെന്ന പരാതിയുമായി എത്തിയത്.