Currency

പ്രവാസിനിക്ഷേപ ബോര്‍ഡിന് രൂപം നല്‍കും

സ്വന്തം ലേഖകന്‍Saturday, February 11, 2017 10:16 am

പ്രവാസികളുടെ ചെറുതും ഇടത്തരവുമായ നിക്ഷേപത്തിന് പൂര്‍ണസുരക്ഷിതത്വം ഉറപ്പുവരുത്താനുള്ള പദ്ധതിയുടെ ഭാഗമായാണ് പ്രവാസി നിക്ഷേപബോര്‍ഡ്. ചെറുകിട ഇടത്തരം നിക്ഷേപങ്ങളായിരിക്കും ബോര്‍ഡുവഴി സമാഹരിച്ച് വിവിധതൊഴില്‍ സംരംഭങ്ങളിലേക്ക് നല്‍കുന്നത്.

മനാമ: പ്രവാസിനിക്ഷേപ ബോര്‍ഡിന് രൂപം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രവാസികളുടെ ചെറുതും ഇടത്തരവുമായ നിക്ഷേപത്തിന് പൂര്‍ണസുരക്ഷിതത്വം ഉറപ്പുവരുത്താനുള്ള പദ്ധതിയുടെ ഭാഗമായാണ് പ്രവാസി നിക്ഷേപബോര്‍ഡ്. ചെറുകിട ഇടത്തരം നിക്ഷേപങ്ങളായിരിക്കും ബോര്‍ഡുവഴി സമാഹരിച്ച് വിവിധതൊഴില്‍ സംരംഭങ്ങളിലേക്ക് നല്‍കുന്നത്.

ബഹ്റൈനില്‍ മൂന്നുദിവസത്തെ ഔദ്യോഗിക സന്ദര്‍ശത്തിനായി എത്തിയ മുഖ്യമന്ത്രിക്ക് മലയാളിസംഘടനകളെല്ലാം ചേര്‍ന്നൊരുക്കിയ പൗരസ്വീകരണത്തിലായിരുന്നു പ്രഖ്യാപനം. വന്‍കിട നിക്ഷേപങ്ങള്‍ സ്വീകരിക്കാനായി ഇപ്പോഴുള്ള കിഫ്ബിക്ക് പുറമെയായിരിക്കും പുതിയ നിക്ഷേപ ബോര്‍ഡ്. പ്രവാസിനിക്ഷേപം കാര്യക്ഷമമായി നടത്താന്‍ സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള നോര്‍ക്കയുടെ പ്രവര്‍ത്തനവും പുനഃക്രമീകരിക്കും.

പ്രവാസികള്‍ക്ക് ചുരുങ്ങിയ ചെലവില്‍ ചികിത്സ നല്‍കാന്‍ എല്ലാ ഗള്‍ഫ് നാടുകളിലും കേരളാ ക്ലിനിക്കുകള്‍ ആരംഭിക്കാനും സര്‍ക്കാരിന് പദ്ധതിയുണ്ട്. പ്രൊഫഷണല്‍ വിദ്യാഭ്യാസസൗകര്യം ഉറപ്പാക്കാനായി പ്രത്യേകസ്ഥാപനങ്ങള്‍ തുറക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ ബഹ്റൈനില്‍ ഒരു എന്‍ജിനീയറിങ് കോളേജ് ആരംഭിക്കാനും സംസ്ഥാനസര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x