Currency

സ്വഭാവദൂഷ്യം; ബഹ്‌റൈനില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പുമായി അധികൃതര്‍

സ്വന്തം ലേഖകന്‍Tuesday, February 14, 2017 5:10 pm

മനാമ: സ്വഭാവദൂഷ്യം കാണിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെ കടുത്ത നടപടിയുമായി ബഹ്‌റൈന്‍ സ്‌കൂള്‍. സ്‌കൂള്‍ പരിസരത്തും, യാത്രയ്ക്കിടയിലും മറ്റും മോശമായി പെരുമാറുന്ന കുട്ടികളെ യാത്രാ ഫീസ് ഇളവില്‍ നിന്ന് ഒഴിവാക്കും. ഇത്തരം കുറ്റങ്ങള്‍ ചെയ്യുന്ന കുട്ടികളെ വര്‍ഷം മുഴുവനും യാത്രാ ഫീസ് ഇളവില്‍ നിന്ന് ഒഴിവാക്കുമെന്നാണ് വിദ്യാഭ്യാസ അധികൃതര്‍ അറിയിച്ചിട്ടുള്ളത്. ഇതിന് പുറമെ പിഴയും ഉണ്ടാകും.

സ്വകാര്യ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് പുതിയ നിയമം ബാധകമാണ്. അതേസമയം പുതിയ ഭേദഗതികള്‍ മന്ത്രാലയത്തിലെ നിര്‍ദ്ദിഷ്ട വകുപ്പുകള്‍ കൂടി അംഗീകരിക്കേണ്ടതുണ്ട്. രാജ്യത്തെ എല്ലാ സര്‍ക്കാര്‍ സ്‌കൂളിലെയും കുട്ടികള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്നുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x