
മനാമ: ബഹ്റൈനില്‍ ഗതാഗതനിയമ ലംഘനങ്ങള്‍ക്കുള്ള പിഴ ഇളവു നല്‍കുന്നതിനും പിഴയടയ്ക്കാനുള്ള സമയപരിധി വര്‍ധിപ്പിക്കുന്നതും സംബന്ധിച്ച തീരുമാനം പരിഗണനയില്‍. പിഴ 15 ദിവസങ്ങള്‍ക്കുള്ളില്‍ അടയ്ക്കുന്നവര്‍ക്കാണ് പിഴയില്‍ 50% വരെ ഇളവു കൊടുക്കുന്നതിനെക്കുറിച്ചു പ്രതിനിധിസഭ ചര്‍ച്ച ചെയ്യുന്നത്. നിര്‍ദേശം ചൊവ്വാഴ്ച നടക്കുന്ന പ്രതിവാര സമ്മേളനത്തില്‍ വോട്ടിങ്ങിനായി സമര്‍പ്പിക്കും. കൂടാതെ പിഴയടയ്ക്കാനുള്ള സമയപരിധി 30 ദിവസത്തില്‍നിന്നു 45 ദിവസമായി ദീര്‍ഘിപ്പിക്കുന്നതും പരിഗണനയിലുണ്ട്.
നിലവില്‍ ഏഴു ദിവസത്തിനുള്ളില്‍ പിഴ അടച്ചാലാണ് 50% ഇളവു ലഭിക്കുന്നത്. ബ്രേക്ക് ഇല്ലാത്തതോ ശരിയായ വിധം പ്രവര്‍ത്തിക്കാത്തതോ ആയ വാഹനങ്ങള്‍ ഉപയോഗിക്കുന്നതും ലൈസന്‍സ് ഇല്ലാത്തവര്‍ക്കു വാഹനം ഓടിക്കാന്‍ നല്‍കുന്നതും റേസിങ് നടത്തുന്നതും ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നതും ഗുരുതര നിയമലംഘനങ്ങളാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.