ഉന്നത ഉദ്യോഗസ്ഥ സംഘവും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്. മുഖ്യമന്ത്രിയായ ശേഷം ആദ്യം ബഹ്റിനിലെത്തുന്ന പിണറായി വിജയന് വന്‍ സ്വീകരണമൊരുക്കാനൊരുങ്ങുകയാണ് മലയാളി സമൂഹം.
മനാമ: മുഖ്യമന്ത്രി പിണറായി വിജയന് ത്രിദിന സന്ദര്‍ശനത്തിനായി നാളെ ബഹ്റൈനിലെത്തും. ബഹ്റൈന്‍ കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫയുടെ അതിഥിയായാണ് മുഖ്യമന്ത്രി എത്തുന്നത്. ഉന്നത ഉദ്യോഗസ്ഥ സംഘവും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്. മുഖ്യമന്ത്രിയായ ശേഷം ആദ്യം ബഹ്റിനിലെത്തുന്ന പിണറായി വിജയന് വന്‍ സ്വീകരണമൊരുക്കാനൊരുങ്ങുകയാണ് മലയാളി സമൂഹം.
വൈകിട്ട് അഞ്ചരയ്ക്ക് കേരളീയ സമാജത്തിന്റെ 70ാം വാര്‍ഷികാഘോഷ പരിപാടികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും.വെള്ളിയാഴ്ച അദ്ദേഹം ബാബുല്‍ ബഹ്റൈന്‍, മനാമ സൂഖ്, കിങ് ഫഹദ് കോസ്വെ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും. പ്രവാസി വ്യവസായികളായ എം.എ.യൂസഫലി, രവി പിള്ള, വര്‍ഗീസ് കുര്യന് തുടങ്ങിയവരുമായി ശനിയാഴ്ച നടക്കുന്ന ബിസിനസ് സംഗമത്തില്‍ മുഖ്യമന്ത്രി ചര്‍ച്ച നടത്തും. ശനിയാഴ്ച രാത്രി അദ്ദേഹം തിരിച്ച് മടങ്ങുകയും ചെയ്യും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.