Currency

മലയാളികളുടെ സ്‌നേഹത്തെ പ്രശംസിച്ച് ബഹ്റൈന്‍ ഭരണാധികാരി

സ്വന്തം ലേഖകന്‍Saturday, February 11, 2017 7:40 am

തന്റെ കൊട്ടാരത്തില്‍ കൂടിക്കാഴ്ചയ്ക്കായി എത്തിയ കേരള മുഖ്യമന്ത്രി പിണറായി വിജയനോടാണ് മലയാളികള്‍ ബഹ്റൈന് ചെയ്ത സേവനത്തെയും അവരുടെ സത്യസന്ധതയെയും പ്രശംസിച്ച് ബഹ്റൈന്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ വിശ്വാസം പ്രകടിപ്പിച്ചത്.

മനാമ: മലയാളികളുടെ സ്‌നേഹത്തിനെ പ്രശംസിച്ച് ബഹ്റൈന്‍ പ്രധാനമന്ത്രി. തന്റെ കൊട്ടാരത്തില്‍ കൂടിക്കാഴ്ചയ്ക്കായി എത്തിയ കേരള മുഖ്യമന്ത്രി പിണറായി വിജയനോടാണ് മലയാളികള്‍ ബഹ്റൈന് ചെയ്ത സേവനത്തെയും അവരുടെ സത്യസന്ധതയെയും പ്രശംസിച്ച് ബഹ്റൈന്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ വിശ്വാസം പ്രകടിപ്പിച്ചത്.

തന്റെ മുതുമുത്തച്ഛന്‍ മുതല്‍ കേരളവുമായും മലയാളികളുമായും വളരെ ദൃഡമായ ബന്ധമുണ്ടെന്നും മുതുമുത്തച്ഛന്റെ ഡ്രൈവര്‍ മലയാളിയായിരുന്നെന്നും അദേഹം പറഞ്ഞു. മാത്രവുമല്ല തനിക്ക് കീഴില്‍ രണ്ടായിരത്തിലധികം മലയാളികള്‍ ജോലി ചെയ്യുന്നുണ്ട്. അവരുടെ സത്യസന്ധതയും കഠിനാധ്വാനവും പ്രശംസനീയമാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x