'മുഹമ്മദ് നബി(സ) കുടുബ നീതിയുടെ പ്രകാശം' എന്ന പ്രമേയത്തിലാണ് സമസ്ത ബഹ്‌റൈന്‍ ഘടകത്തിന്റെ ഈ വര്‍ഷത്തെ മീലാദ് കാംപയിന്‍ നടക്കുന്നത്.
മനാമ: സമസ്ത ബഹ്‌റൈന്‍ കമ്മിറ്റി മനാമ കേന്ദ്രീകരിച്ചു നടത്തുന്ന മീലാദ് കാംപയിന്‍ പരിപാടികള്‍ക്ക് തുടക്കമായി. കാംപയിന്റെ സമാരംഭവും മൗലിദ് പാരായണ സദസ്സും മനാമ ഗോള്‍ഡ് സിറ്റിയിലെ സമസ്ത ഓഡിറ്റോറിയത്തില്‍ ആരംഭിച്ചു. മൗലിദ് പാരായണത്തിനും പ്രഭാഷണത്തിനും സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫക്‌റുദ്ദീന്‍ കോയ തങ്ങള്‍ നേതൃത്വം നല്‍കി. ‘മുഹമ്മദ് നബി(സ) കുടുബ നീതിയുടെ പ്രകാശം’ എന്ന പ്രമേയത്തിലാണ് സമസ്ത ബഹ്‌റൈന്‍ ഘടകത്തിന്റെ ഈ വര്‍ഷത്തെ മീലാദ് കാംപയിന്‍ നടക്കുന്നത്.
മനാമ ഗോള്‍ഡ് സിറ്റിയില്‍ റബീഉല്‍ അവ്വല്‍ 12 വരെ ദിവസവും രാത്രി 9 മണിക്ക് മൗലിദ് മജ്‌ലിസുകള്‍ നടക്കും. കൂടാതെ ഒരു മാസം നീണ്ടു നില്‍ക്കുന്ന കാംപയിന്റെ ഭാഗമായി ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ്, കുടുംബ സംഗമം, ലഘുലേഖ വിതരണം, മെഡിക്കല്‍ ക്യാംപ്, പ്രബന്ധ ക്വിസ് മത്സരങ്ങള്‍, കുട്ടികളുടെ കലാസാഹിത്യ മത്സരങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികളും നടക്കും. വിവിധ ചടങ്ങുകളിലായി ബഹ്‌റൈനിലെ മതസാമൂഹികരാഷ്ട്രീയ രംഗത്തെ പ്രമുഖരും സ്വദേശി പ്രമുഖരും സംബന്ധിക്കും.
മനാമ കേന്ദ്രീകരിച്ചുള്ള വിവിധ പരിപാടികളുടെ വിജയത്തിനായി സയ്യിദ് ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ ചെയര്‍മാനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
I pay a visit everyday a few blogs and blogs to read content, except this blog presents feature based posts.