മനാമ: രാജ്യത്ത് പരാതികളും നിർദ്ദേശങ്ങളും സമർപ്പിക്കുന്നതിന് ഏർപ്പെടുത്തിയ മൊബൈൽ ആപ്ലിക്കേഷൻ സംവിധാനം വിജയകരമെന്ന് അധികൃതർ. തവസൂൽ എന്ന പേരിലുള്ള നാഷണൽ സജഷൻസ് ആന്റ് കംപ്ലയിന്റ് സംവിധാനത്തിലാണ് ജി.പി.എസ്സുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈൽ അപ്ലിക്കേഷൻ ലഭ്യമാക്കിയിരിക്കുന്നത്.
ആൻഡ്രോയിഡ്, ആപ്പിൾ ഫോണുകളിൽ bahrain.bh/apps എന്ന ആപ് സ്റ്റോറിൽ നിന്ന് തവസൂൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാം. ഇതുവഴി ജനങ്ങൾക്ക് പരാതികളും നിർദ്ദേശങ്ങളും എളുപ്പത്തിൽ സമർപ്പിക്കാം. പൊതുസേവനങ്ങളുടെ നിലവാരം ഉയർത്തുന്നതിന് ഈ ആപ്പ് പ്രയോജനമായിട്ടുണ്ടെന്ന് ഇൻഫർമേഷൻ ആന്റ് ഇ-ഗവൺമെന്റ് അതോറിറ്റി ചീഫ് എക്സിക്യുട്ടീവ് മുഹമ്മദ് അലി അൽഖ ഈദ് പറഞ്ഞു.
2014 ൽ ആണ് ആപ്പ്ലിക്കേഷൻ നിലവിൽ വന്നത്. ഇതുവരെ 22000 നിർദ്ദേശങ്ങളും പരാതികളും ഈ ആപ്ലിക്കേഷൻ വഴി ലഭിച്ചതായി അധികൃതർ അറിയിച്ചു. ജി.പി.എസുമായി ബന്ധപ്പെടുത്തിയിട്ടുള്ളതിനാൽ പരാതികൾ ഏത് സ്‌ഥലത്ത് നിന്നാണ് അയക്കുന്നതെന്നുള്ള കാര്യവും മനസ്സിലാക്കാനാകും. ഉപഭോക്താക്കളുടെ വ്യക്തിപരമായ വിവരങ്ങൾ സൂക്ഷിക്കാനും ആപ്പിൽ സൗകര്യമുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Quality posts is the secret to attract the viewers to go to see the web page,
that’s what this web page is providing.