സിജിലി എന്ന പേരിൽ വ്യവസായങ്ങൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട 39 കാര്യങ്ങൾ ഒരു ജാലകത്തിലൂടെ നടപ്പാക്കാനുള്ള കൊമേഷ്യൽ രജിസ്ട്രേഷൻ സംവിധാനമാണ് ഏർപ്പെടുത്തുന്നത്.
മനാമ: ബഹ്റൈനിൽ ബിസിനസ് ആവശ്യങ്ങൾ എളുപ്പത്തിൽ സാധ്യമാക്കുന്ന ഏകജാലക സംവിധാനവുമായി ബഹ്റൈൻ വാണിജ്യ, വ്യവസായ, ടൂറിസം മന്ത്രാലയം. സിജിലി എന്ന പേരിൽ വ്യവസായങ്ങൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട 39 കാര്യങ്ങൾ ഒരു ജാലകത്തിലൂടെ നടപ്പാക്കാനുള്ള കൊമേഷ്യൽ രജിസ്ട്രേഷൻ സംവിധാനമാണ് ഏർപ്പെടുത്തുന്നത്.
ഇതുവഴി പ്രോപ്പർട്ടിയുടെ ഹെഡ് ക്വാട്ടേഴ്സ് രജിസ്റ്റർ ചെയ്യുന്നതിന് നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാം. നിലവിൽ ബഹ്റൈനി പൗരന്മാർക്കാണ് ഈ സൗകര്യം ലഭ്യമാക്കുന്നുള്ളു. പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെയും, കിരീടാവകാശിയും, ഡെപ്യുട്ടി സുപ്രീം കമാൻഡറും, ഫസ്റ്റ് ഡെപ്യുട്ടി പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെയും നിർദ്ദേശപ്രകാരമാണ് മന്ത്രാലയം സിജിലി പദ്ധതിയ്ക്ക് തുടക്കമിട്ടത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Hi there, its pleasant paragraph regarding media print, we all
be familiar with media is a wonderful source of
information.