Currency

വാണിജ്യ വാഹനങ്ങളില്‍ ജി.പി.എസ്. നിര്‍ബന്ധമാക്കുന്നു

സ്വന്തം ലേഖകന്‍Tuesday, January 24, 2017 2:38 pm

കര്‍ണാടകത്തില്‍ 1.6 കോടി വാഹനങ്ങളാണ് നിരത്തിലുള്ളത്. ഇതില്‍ 1.44 കോടി വാഹനങ്ങള്‍ യാത്രാ ഇതര വാഹനങ്ങളാണ്. ജി.പി.എസ്. യന്ത്രംവഴി വാഹനങ്ങളുടെ സ്ഥാനവും വേഗവും നിരീക്ഷിക്കാനാണ് മോട്ടോര്‍വാഹന വകുപ്പ് ലക്ഷ്യമിടുന്നത്.

ബംഗളൂരു: കര്‍ണാടകത്തില്‍ വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളില്‍ ജി.പി.എസ്. (ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റം) നിര്‍ബന്ധമാക്കുന്നു. കര്‍ണാടകത്തില്‍ 1.6 കോടി വാഹനങ്ങളാണ് നിരത്തിലുള്ളത്. ഇതില്‍ 1.44 കോടി വാഹനങ്ങള്‍ യാത്രാ ഇതര വാഹനങ്ങളാണ്. ജി.പി.എസ്. യന്ത്രംവഴി വാഹനങ്ങളുടെ സ്ഥാനവും വേഗവും നിരീക്ഷിക്കാനാണ് മോട്ടോര്‍വാഹന വകുപ്പ് ലക്ഷ്യമിടുന്നത്.

ബി.എം.ടി.സി.യുടെയും കര്‍ണാടക ആര്‍.ടി.സി.യുടെയും വാഹനങ്ങളില്‍ നേരത്തെ ജി.പി.എസ്. ഘടിപ്പിച്ചിരുന്നു. വേഗനിയന്ത്രണമുള്ള റോഡുകളുടെ വിവരവും ജി.പി.എസ്. ഉപകരണത്തില്‍ ഉണ്ടാകും. നിയമം തെറ്റിച്ച് വേഗംകൂട്ടാന്‍ ഡ്രൈവര്‍ ശ്രമിച്ചാല്‍ എന്‍ജിനിലേക്കുള്ള ഇന്ധനത്തിന്റെ നീക്കത്തെ ബാധിക്കുകയും യന്ത്രം സ്വയം വേഗം കുറയ്ക്കുകയും ചെയ്യും.

സ്‌കൂളുകള്‍, കോളജുകള്‍, ആശുപത്രികള്‍ എന്നിവയുടെ ഭാഗങ്ങളില്‍ വേഗം നിയന്ത്രിക്കാനുള്ള പ്രത്യേക സംവിധാനവും ഇതിന്റെ പ്രത്യേകതയാണ്. ബംഗളൂരുവിലെ പ്രധാന കണ്‍ട്രോള്‍റൂമും ജില്ലകളിലെ മിനി കണ്‍ട്രോള്‍റൂമുകളും പുതിയ സംവിധാനത്തെ നിയന്ത്രിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x