സൂപ്പര്‍ എക്സ്പ്രസ് ബസുകളാണ് പ്രഖ്യാപിച്ചത്. കോഴിക്കോട് -4, കോട്ടയം-1, എറണാകുളം-1, തൃശൂര്‍-1, കണ്ണൂര്‍-1, പയ്യന്നൂര്‍-1 എന്നിങ്ങനെയാണ് പ്രത്യേക സര്‍വീസുകള്‍. ബസുകളിലെ റിസര്‍വേഷന്‍ ആരംഭിച്ചിട്ടുണ്ട്.
പരീക്ഷയില്‍ കോപ്പിയടിക്കുന്നത് പിടിക്കപ്പെട്ടാല്‍ വിദ്യാര്‍ഥികള്‍ക്ക് മൂന്നുവര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തും. കോപ്പിയടി തടയുന്നത് ലക്ഷ്യംവെച്ചുള്ള വിദ്യാഭ്യാസ ഭേദഗതിനിയമത്തിലാണ് പുതിയ തീരുമാനം. ഭേദഗതിനിയമം നിയമസഭ പാസാക്കി.
ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം, ബിയര്‍, വൈന്‍ എന്നിവയെയാണ് മൂല്യവര്‍ധിത നികുതിയില്‍ (വാറ്റ്) നിന്നൊഴിവാക്കിയത്. ഏപ്രില്‍ ഒന്നിന് പുതിയ നിര്ദേശംപ്രാബല്യത്തില് വരും.
ഓണ്‍ലൈന്‍ ടാക്സിദാതാക്കളായ ഒല, ഉബര്‍ എന്നിവയ്ക്ക് ഭീഷണിയായി ടാക്സി ഡ്രൈവേഴ്സ് യൂണിയന്റെ നേതൃത്വത്തില്‍ മൊബൈൽ ആപ്പ്ലിക്കേഷൻ പുറത്തിറക്കുന്നു
മലപ്പുറം പെരുവല്ലൂര്‍ വെണ്ണാര്‍ വീട്ടില്‍ അശ്വതി എസ്. നായര്‍ (20) ആണ് മരിച്ചത്. മലപ്പുറം ചങ്ങരംകുളം സ്വദേശി ദീപ്തി ദാസിനാണ് (20) പരിക്കേറ്റത്. ദീപ്തിയെ ബംഗളൂരുവിലെ നിംഹാന്‍സില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഈ വര്‍ഷം ആരംഭിച്ചത് തന്നെ ടെക്നോളജി മേഖലയില്‍ പ്രതിസന്ധികളുമായാണ്. ഫണ്ടിംഗ് കുറഞ്ഞതും ആഗോള രാഷ്ട്രീയ നയങ്ങള്‍ മാറിമറിഞ്ഞതും കമ്പനികളെ തകര്‍ച്ചയിലേക്ക് നയിച്ചതോടൊപ്പം പിടിച്ചുനില്‍ക്കാനായി പൊരുതുന്ന കമ്പനികളിലെ ജീവനക്കാര്‍ പിരിച്ചുവിടല്‍ ഭീഷണിയിലാണ്. ഈ വര്‍ഷം ഒമ്പതു ടെക് കമ്പനികളാണ് ഏറ്റവും കൂടുതല്‍ ആളുകളെ പിരിച്ചുവിടുന്നത്.
സ്ത്രീകള്‍ ആത്മവിശ്വാസമുള്ളവരാകണം, സ്തീകള്‍ പരസ്പര ബഹുമാനിക്കുന്നവരാകണം , സമൂഹത്തിന്റെ വളര്‍ച്ച വനിതകളുടെ കൈകളിലാണെന്നും ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കണമെന്നും പ്രതിഭ ഹരി എം എല്‍ എ പറഞ്ഞു.
നിയമലംഘനങ്ങള്‍ പിടികൂടാന്‍ ഇനി മുതല്‍ ട്രാഫിക് പോലീസിന്റെ കൈവശം ശരീരത്തില്‍ ഘടിപ്പിക്കാവുന്ന കാമറകള്‍ ഉണ്ടാകും. കാമറയുടെ സഹായത്തോടെ ഡ്യൂട്ടിയിലായിരിക്കെ റോഡിലെ ദൃശ്യങ്ങള്‍ കാമറ ഒപ്പിയെടുക്കും. പുതിയ നടപടിയിലൂടെ യാത്രക്കാരില്‍ നിന്ന് കൈക്കൂലി വാങ്ങുന്നത് തടയാനും നിയമലംഘനങ്ങള്‍ പിടികൂടാനാകുമെന്നും ട്രാഫിക് പോലീസ് അഡീഷണല്‍ കമ്മിഷണര്‍ ആര്. ഹിതേന്ദ്ര പറഞ്ഞു.
ജില്ലയിലെ 227 ഗ്രാമങ്ങളില്‍ വേനല്‍ക്കാലത്ത് കുടിവെള്ളത്തിന് പ്രതിസന്ധി നേരിടാറുണ്ട്. പ്രശ്ന പരിഹാരത്തിനായി ഗ്രാമീണ കുടിവെള്ള വിതരണവകുപ്പിന്റെ നേതൃത്വത്തില്‍ ഭൂഗര്ഭകിണറുകളുടെ നിര്‍മാണം ആരംഭിച്ചിട്ടുണ്ട്. അതേസമയം കാര്‍ഷികാവശ്യത്തിനായി ഭുഗര്ഭകിണറുകള് നിര്‍മിക്കുന്നതിന് അധികൃതര്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
അതേസമയം അതിക്രമം ചെറുത്ത യുവതിയുടെ ശരീരഭാഗങ്ങളില്‍ കടിച്ചു മുറിവേല്പിച്ചതായാണു പരാതി. 2500 രൂപയടങ്ങുന്ന ബാഗ് അക്രമി തട്ടിപ്പറിച്ച് കടന്നു. പരിക്കേറ്റ യുവതിയെ പൊലീസ് എത്തി കെആര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.