Currency

മൈസൂരു കൊട്ടാരം സന്ദര്‍ശിക്കാന്‍ ഓണ്‍ലൈന്‍ ടിക്കറ്റ്

സ്വന്തം ലേഖകന്‍Sunday, February 12, 2017 2:57 pm

ഓണ്‍ലൈന്‍ ടിക്കറ്റ് സംവിധാനമുള്ള മൈസൂരുവിലെ രണ്ടാമത്തെ വിനോദസഞ്ചാരകേന്ദ്രമാണ് മൈസൂരു കൊട്ടാരം. അഞ്ചുവര്‍ഷം മുമ്പ് മൈസൂരു മൃഗശാലയാണ് ആദ്യം ഓണ്‍ലൈന്‍ ടിക്കറ്റ് സംവിധാനം ഏര്‍പ്പെടുത്തിയത്.

മൈസൂരു: മൈസൂരു കൊട്ടാരം സന്ദര്‍ശിക്കാനായി മാര്‍ച്ച് മുതല്‍ ഓണ്‍ലൈന്‍ ടിക്കറ്റ് സംവിധാനം ഏര്‍പ്പെടുത്തും. ഓണ്‍ലൈന്‍ ടിക്കറ്റ് സംവിധാനമുള്ള മൈസൂരുവിലെ രണ്ടാമത്തെ വിനോദസഞ്ചാരകേന്ദ്രമാണ് മൈസൂരു കൊട്ടാരം. അഞ്ചുവര്‍ഷം മുമ്പ് മൈസൂരു മൃഗശാലയാണ് ആദ്യം ഓണ്‍ലൈന്‍ ടിക്കറ്റ് സംവിധാനം ഏര്‍പ്പെടുത്തിയത്.

സന്ദര്‍ശകര്‍ക്ക് മുന്‍കൂട്ടി ടിക്കറ്റുകള്‍ എടുക്കാന്‍ സാധിക്കുമെന്നതിനാല്‍ ടിക്കറ്റ് കൗണ്ടറുകളിലെ തിരക്ക് കുറയ്ക്കാന്‍ ഇത് സഹായിക്കും. മാര്‍ച്ച് ആദ്യയാഴ്ച തന്നെ പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. മൈസൂരു കൊട്ടാരത്തിന്റെ വെബ്സൈറ്റ് വഴിയാണ് ഓണ്‍ലൈന്‍ ടിക്കറ്റെടുക്കേണ്ടത്. കൂടാതെ ഗൈഡ് നിരക്ക്, പാര്‍ക്കിങ് നിരക്ക് തുടങ്ങിയവയും ഓണ്‍ലൈനായി അടയ്ക്കാം. ഇതിനായി കൊട്ടാരത്തിന്റെ വെബ്സൈറ്റായ www.mysorepalace.gov.in എന്ന സൈറ്റില്‍ സംവിധാനമൊരുക്കും.

ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ക്ക് യാതൊരുവിധ അധികനിരക്കുകളും സന്ദര്‍ശകര്‍ നല്‍കേണ്ടതില്ല. അതേസമയം ഇ-ടിക്കറ്റ് സംവിധാനം ആരംഭിച്ചാലും കൊട്ടാരത്തിലെ ടിക്കറ്റ് കൗണ്ടറുകള്‍ നിര്‍ത്തലാക്കില്ല.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x