ആദ്യദിനത്തില്‍ പാസ്പോര്‍ട്ടിനുള്ള 45 അപേക്ഷകള്‍ ലഭിച്ചു. പാസ്പോര്‍ട്ടിനായുള്ള അപേക്ഷ സ്വീകരിക്കല്‍, രേഖകള്‍ പരിശോധിക്കല്‍, പാസ്പോര്‍ട്ട് അനുവദിക്കല്‍ എന്നീ ജോലികളാണ് മൈസൂരുവിലെ പുതിയ കേന്ദ്രത്തില്‍ നടക്കുക.
മൈസൂരു: നഗരത്തില്‍ പാസ്പോര്‍ട്ട് സേവാ കേന്ദ്രം ആരംഭിച്ചു. മേത്തഗള്ളി പോസ്റ്റോഫിസിലാണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ബുധനാഴ്ച കേന്ദ്രമന്ത്രി അനന്ത്കുമാറാണ് പാസ്പോര്‍ട്ട് സേവാ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ആദ്യദിനത്തില്‍ പാസ്പോര്‍ട്ടിനുള്ള 45 അപേക്ഷകള്‍ ലഭിച്ചു. പാസ്പോര്‍ട്ടിനായുള്ള അപേക്ഷ സ്വീകരിക്കല്‍, രേഖകള്‍ പരിശോധിക്കല്‍, പാസ്പോര്‍ട്ട് അനുവദിക്കല്‍ എന്നീ ജോലികളാണ് മൈസൂരുവിലെ പുതിയ കേന്ദ്രത്തില്‍ നടക്കുക. പാസ്പോര്‍ട്ട് അച്ചടിക്കുന്നതും, വിതരണം ചെയ്യുന്നതും ബംഗളൂരുവിലെ മേഖല പാസ്പോര്‍ട്ട് ഓഫിസില്‍ നിന്നായിരിക്കും.
മൈസൂരു, ചാമരാജനഗര്‍, മാണ്ഡ്യ, ഹാസന്, കുടക് ജില്ലകളിലുള്ളവര്‍ പാസ്പോര്‍ട്ടിനായി ബംഗളൂരുവിലെ പാസ്പോര്‍ട്ട് സേവാകേന്ദ്രത്തെ ആശ്രയിക്കുന്നത് ഒഴിവാക്കാന്‍ ഇതിലൂടെ സാധിക്കും. എന്നാല്‍ ആദ്യഘട്ടത്തില്‍ മൈസൂരു, ചാമരാജനഗര്‍ ജില്ലക്കാര്‍ക്കു മാത്രമായിരിക്കും സേവനം ലഭ്യമാകുക.
പാസ്പോര്‍ട്ട് സേവാ കേന്ദ്രത്തിലെ സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതോടെ മറ്റു ജില്ലക്കാര്‍ക്കും മൈസൂരുവിനെ ആശ്രയിക്കാം. സംസ്ഥാനത്ത് മംഗലാപുരം, ഹുബ്ലിധാര്വാര്ഡ്, ബംഗളൂരു എന്നിവിടങ്ങളിലാണ് മറ്റു പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.