ആറു മാസത്തിനിടെ മൂന്നാം തവണയാണ് തടാകത്തില്‍ മാലിന്യത്തിന് തീപിടുത്തം ഉണ്ടാകുന്നത്. അടിക്കടി തടാകത്തില്‍ ഇത്തരം തീപിടുത്തം ഉണ്ടാകറുണ്ട്. ഇത് ജനങ്ങളില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
ബംഗളൂരു: ബെലന്തൂര്‍ തടാകത്തില്‍ തീപിടുത്തം. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് തടാകത്തിലെ രാസമാലിന്യങ്ങള്‍ക്ക് തീപിടിച്ചത്. ആറു മാസത്തിനിടെ മൂന്നാം തവണയാണ് തടാകത്തില്‍ മാലിന്യത്തിന് തീപിടുത്തം ഉണ്ടാകുന്നത്. അടിക്കടി തടാകത്തില്‍ ഇത്തരം തീപിടുത്തം ഉണ്ടാകറുണ്ട്. ഇത് ജനങ്ങളില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
വ്യവസായ ശാലകളില്‍ നിന്നും മറ്റും വന്നടിയുന്ന മാലിന്യങ്ങളാണ് ഈ തീപിടുത്തത്തിന് കാരണം. ഇങ്ങനെ വന്നടിയുന്ന മാലിന്യം ബെലന്തൂര്‍ തടാകത്തില്‍ പതഞ്ഞുപൊങ്ങുന്നത് നിത്യസംഭവമാണ്. അതേസമയം, മാലിന്യ പ്രശ്നം പരിഹരിക്കുന്നതിന് അധികൃതര്‍ ഒന്നും ചെയ്യുന്നില്ലെന്നും മാലിന്യങ്ങള്‍ നീക്കാന്‍ അനുവദിച്ച കോടികള്‍ പാഴായതായും ജനങ്ങള്‍ പറയുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.