Currency

പുതിയ മൃഗങ്ങളെ മൈസൂരു മൃഗശാലയില്‍ എത്തിക്കാന്‍ വൈകും

സ്വന്തം ലേഖകന്‍Saturday, January 21, 2017 8:12 pm

പക്ഷിപ്പനി ഭീതിയെ തുടര്‍ന്നാണ് നടപടി. മൃഗങ്ങളുടെ സുരക്ഷിതത്വം കണക്കിലെടുത്ത് പക്ഷിപ്പനിവിമുക്തമാണെന്ന് കേന്ദ്രമൃഗശാല അതോറിറ്റി സ്ഥിരീകരിച്ചശേഷം മാത്രമേ പുതിയ മൃഗങ്ങളെ എത്തിക്കുകയുള്ളൂ.

മൈസൂരു: നിലവില്‍ അടച്ചിട്ടിരിക്കുന്ന മൈസൂരു മൃഗശാലയിലേക്ക് പുതിയ മൃഗങ്ങളെയെത്തിക്കുന്നത് വൈകും. പക്ഷിപ്പനി ഭീതിയെ തുടര്‍ന്നാണ് നടപടി. മൃഗങ്ങളുടെ സുരക്ഷിതത്വം കണക്കിലെടുത്ത് പക്ഷിപ്പനിവിമുക്തമാണെന്ന് കേന്ദ്രമൃഗശാല അതോറിറ്റി സ്ഥിരീകരിച്ചശേഷം മാത്രമേ പുതിയ മൃഗങ്ങളെ എത്തിക്കുകയുള്ളൂ.

ഗുജറാത്ത് മൃഗശാലയില്‍ നിന്നു കൊണ്ടുവരുന്ന ഏഷ്യന്‍ സിംഹം, ചെന്നൈയിലെ വണ്ടാലുര്‍ മൃഗശാലയില്‍ നിന്നെത്തിക്കുന്ന സിംഹവാലന്‍ കുരങ്ങുകള്‍, ശ്രീലങ്കന്‍ മൃഗശാലയില്‍ നിന്നെത്തിക്കുന്ന അനാക്കോണ്ടകള്‍ എന്നിവയെയാണ് എത്തിക്കാന്‍ വൈകുന്നത്. രണ്ടുതവണ പക്ഷികളുടെ കാഷ്ഠം പരിശോധന നടത്തി പക്ഷിപ്പനിയില്ലെന്ന കേന്ദ്ര മൃഗശാല അതോറിറ്റിയുടെ അനുമതി ലഭിച്ചാല്‍ മാത്രമെ മൃഗശാല തുറക്കാന്‍ സാധിക്കൂ.

ആദ്യതവണത്തെ പരിശോധനയ്ക്കായി ജനുവരി 13ന് സാമ്പിളുകള്‍ ഭോപ്പാലിലെ ദേശീയ മൃഗരോഗ കേന്ദ്രത്തിലേക്കയച്ചിട്ടുണ്ട്. രണ്ടാംഘട്ട സാമ്പിളുകള്‍ ജനുവരി 25നോ അതിനു മുമ്പായോ അയയ്ക്കും. മൃഗശാലയിലെ പക്ഷികളും മൃഗങ്ങളും മികച്ച ആരോഗ്യനിലയിലാണെന്നു മൃഗശാലാ അധികൃതര്‍ വ്യക്തമാക്കി. ജനുവരി നാലുമുതല്‍ ഫെബ്രുവരി നാലുവരെയാണ് മൃഗശാല അടച്ചത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x