
ബംഗളൂരു: ദേശീയ, സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ മുഴുവന്‍ അടച്ചുപൂട്ടണമെന്ന സുപ്രീംകോടതി വിധിയെതുടര്‍ന്ന് കര്‍ണാടകത്തില്‍ അടച്ചുപൂട്ടേണ്ടത് 1500 ഔട്ട്‌ലെറ്റുകള്‍. പാതകള്‍ക്ക് അരക്കിലോമീറ്റര്‍ വരെ അടുത്തുള്ള മദ്യശാലകളാണ് പൂട്ടേണ്ടത്. കര്‍ണാടകത്തില്‍ മൊത്തം 10,085 മദ്യശാലകളാണുള്ളത്. സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാന്‍ എക്‌സൈസ് വകുപ്പ് നിര്‍ദേശം നല്‍കിക്കഴിഞ്ഞതായി എക്‌സൈസ് അഡീഷണല്‍ കമ്മീഷണര്‍ എ.എസ്. വിശ്വരൂപ് പറഞ്ഞു. നേരത്തെതന്നെ 280 മദ്യശാലകള്‍ ദൂരപരിധി ലംഘിച്ച് പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയിരുന്നു. പുതിയ കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ വീണ്ടും സര്‍വേ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
പാതയോരങ്ങളില്‍ ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്ന മദ്യശാലകള്‍ക്ക് മാര്‍ച്ച് 31വരെ തുടരാമെന്നാണ് വിധി. ഏപ്രില്‍ മുതല്‍ ദൂരപരിധി പാലിക്കാതെ ലൈസന്‍സ് പുതുക്കരുത്. പ്രധാന പാതയോരങ്ങളിലെ മദ്യശാലകളില്‍ നിന്ന് മദ്യം വാങ്ങി ലഹരിയില്‍ വാഹനമോടിക്കുന്നത് മൂലമുള്ള റോഡപകടങ്ങള്‍ നിയന്ത്രിക്കാനാണ് കോടതിയുടെ ഉത്തരവ്. പാതയോരങ്ങളിലെ മദ്യശാലാ പരസ്യബോര്‍ഡുകള്‍ പ്രധാനപാതകളില്‍ നിന്ന് നീക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.
റോഡപകടങ്ങള്‍ ക്രമാതീതമായി വര്‍ധിച്ചതോടെ പാതയോരങ്ങളിലെ മദ്യശാലകള്‍ പൂട്ടാന്‍ പഞ്ചാബ്ഹരിയാണ ഹൈക്കോടതിയാണ് ഉത്തരവിട്ടത്. ഇതിനെതിരെ പഞ്ചാബിലെയും തമിഴ്‌നാട്ടിലെയും മദ്യശാല ഉടമകളാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഇവരുടെ അപ്പീല്‍ തള്ളിയാണ് പാതയോരങ്ങളിലെ മദ്യശാലകള്‍ക്ക് ദേശവ്യാപകമായ നിരോധനം സുപ്രീംകോടതി ഏര്‍പ്പെടുത്തിയത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Thanks to my father who stated to me regarding this web site, this weblog is truly
awesome.
Hi there! Do you use Twitter? I’d like to follow you if that would be okay.
I’m definitely enjoying your blog and look forward to new posts.
I do not even know how I stopped up here, however I assumed this put up used to be good.
I do not recognise who you’re however definitely you’re going to
a well-known blogger should you are not already.
Cheers!
When I originally commented I clicked the “Notify me when new comments are added” checkbox and now each time a comment is added I get four emails with the same comment.
Is there any way you can remove me from that service?
Thank you!