Currency

തിരുപ്പിറവി ആഘോഷത്തിന് നഗരത്തിലെ ദേവാലയങ്ങള്‍ ഒരുങ്ങി

സ്വന്തം ലേഖകന്‍Saturday, December 24, 2016 1:44 pm

തിരുപ്പിറവിയോടനുബന്ധിച്ച് ശനിയാഴ്ച നഗരത്തിലെ നൂറ്റമ്പതോളം മലയാളി പള്ളികളില്‍ പാതിരാക്കുര്‍ബാന നടക്കും. പള്ളികളില്‍ പുല്‍ക്കൂടും ക്രിസ്മസ് ട്രീയുമെല്ലാം പൂര്‍ത്തിയായി കഴിഞ്ഞു. ഡിസംബര്‍ ഒന്നു മുതല്‍ വിവിധ പള്ളികളുടെ നേതൃത്വത്തില്‍ ക്രിസ്മസ് കരോളുകള്‍ നടത്തി വരുന്നുണ്ട്.

ബംഗളൂരു: യേശുക്രിസ്തുവിന്റെ തിരുപ്പിറവിക്കായി നഗരത്തിലെ ദേവാലയങ്ങള്‍ ഒരുങ്ങി. തിരുപ്പിറവിയോടനുബന്ധിച്ച് ശനിയാഴ്ച നഗരത്തിലെ നൂറ്റമ്പതോളം മലയാളി പള്ളികളില്‍ പാതിരാക്കുര്‍ബാന നടക്കും. പള്ളികളില്‍ പുല്‍ക്കൂടും ക്രിസ്മസ് ട്രീയുമെല്ലാം പൂര്‍ത്തിയായി കഴിഞ്ഞു. ഡിസംബര്‍ ഒന്നു മുതല്‍ വിവിധ പള്ളികളുടെ നേതൃത്വത്തില്‍ ക്രിസ്മസ് കരോളുകള്‍ നടത്തി വരുന്നുണ്ട്.

കെ.ആര്‍. പുരം മാര്‍ യൂഹാനോന്‍ മാംദാന ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ക്രിസ്മസിനോടനുബന്ധിച്ച് 25ന് പുലര്‍ച്ചെ നാലിന് പ്രഭാത നമസ്‌കാരം, ക്രിസ്മസ് സര്‍വീസ്, അഞ്ചിന് വിശുദ്ധ കുര്‍ബാന എന്നിവ നടക്കും. ക്രിസ്മസ് ആഘോഷത്തോടനുബന്ധിച്ച് ചില്‍ഡ്രന്‍സ് റൈറ്റ്‌സ് ഇനിഷ്യേറ്റിവ് ഫോര്‍ ഷെയേര്‍ഡ് പേരന്റിങ്ങും ശാന്തിനികേതന്‍ സ്‌കൂളും ഗിരിനഗര്‍ ചാമുണ്ടേശ്വരി ചേരി നിവാസികള്‍ക്ക് ക്രിസ്മസ് കേക്കുകള്‍ വിതരണംചെയ്തു. ഭാരതിനഗര്‍ റെസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി ചേരി നിവാസികള്‍ക്ക് ക്രിസ്മസ് കേക്കുകളും പുതപ്പുകളും വിതരണംചെയ്തു. എം.എല്‍.എ. ദിനേശ് ഗുണ്ട്‌റാവു, എം.എല്‍.സി. താര എന്നിവര്‍ കേക്ക് വിതരണം നടത്തി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

2 thoughts on “തിരുപ്പിറവി ആഘോഷത്തിന് നഗരത്തിലെ ദേവാലയങ്ങള്‍ ഒരുങ്ങി”

  1. Thank you for sharing your info. I truly appreciate your efforts and I am waiting
    for your next post thank you once again.

  2. Cool blog! Is your theme custom made or did you download it
    from somewhere? A theme like yours with a few simple tweeks would really
    make my blog shine. Please let me know where you got your design. With thanks

Comments are closed.

Top
x