രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള നിരവധിതരം പുഷ്പങ്ങള്‍ അണിനിരക്കുന്ന മേള മുഖ്യമന്ത്രി സിദ്ധരാമയ്യ വൈകിട്ട് അഞ്ചിന് ഉദ്ഘാടനം ചെയ്യും. ജനുവരി ഒന്നുവരെ 10 ദിവസമാണ് പ്രദര്‍ശനം ഉണ്ടാവുക. രാവിലെ 10 മണിമുതല്‍ രാത്രി ഒമ്പതുവരെയാണ് പ്രവേശനസമയം.
മൈസൂരു: മൈസൂരു കൊട്ടാരത്തില്‍ വാര്‍ഷിക പുഷ്പമേള നാളെ ആരംഭിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള നിരവധിതരം പുഷ്പങ്ങള്‍ അണിനിരക്കുന്ന മേള മുഖ്യമന്ത്രി സിദ്ധരാമയ്യ വൈകിട്ട് അഞ്ചിന് ഉദ്ഘാടനം ചെയ്യും. ജനുവരി ഒന്നുവരെ 10 ദിവസമാണ് പ്രദര്‍ശനം ഉണ്ടാവുക. രാവിലെ 10 മണിമുതല്‍ രാത്രി ഒമ്പതുവരെയാണ് പ്രവേശനസമയം. മൈസൂരു കൊട്ടാരത്തില്‍ കഴിഞ്ഞവര്‍ഷമാണ് പുഷ്പപ്രദര്‍ശനം ആദ്യമായി സംഘടിപ്പിച്ചത്. മികച്ച പ്രതികരണം ലഭിച്ചതോടെ എല്ലാവര്‍ഷവും സംഘടിപ്പിക്കാന്‍ മൈസൂരു കൊട്ടാരം ബോര്‍ഡ് തീരുമാനിക്കുകയായിരുന്നു.
മുതിര്‍ന്നവര്‍ക്ക് 20 രൂപയും കുട്ടികള്‍ക്ക് 10 രൂപയുമാണ് പ്രവേശനനിരക്ക്. സന്ദര്‍ശകര്‍ക്ക് വൈകിട്ട് ആറുമണിവരെ ഗണ്‍ ഹൗസ് സര്‍ക്കിളിനുസമീപത്തെ വരഹാഗേറ്റിലൂടെയും ആറുമണിയ്ക്കുശേഷം കോട്ട ആഞ്ജനേയസ്വാമി ക്ഷേത്രത്തിന് സമീപത്തെ ബലരാമ ഗേറ്റിലൂടെയും പ്രവേശിക്കാം. കൊട്ടാരത്തിനകത്തെ ഒന്നരയേക്കറിലാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്.
പൂക്കള്‍കൊണ്ടലങ്കരിച്ച സുവര്‍ണസിംഹാസനമേന്തി നില്‍ക്കുന്ന ദസറ ആന, ജംബുസവാരി, മുന്‍ രാജാവ് നല്‍വാടി കൃഷ്ണരാജ വോഡയാറിന്റെ പ്രതിമ തുടങ്ങിയവ മേളയിലെ പ്രധാന ആകര്‍ഷകങ്ങളാണ്. കുട്ടികള്‍ക്കായി കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ രൂപങ്ങള്‍ പൂക്കള്‍കൊണ്ട് നിര്‍മിക്കും. മൈസൂരു രാജവംശത്തിന്റെ ചരിത്രം വ്യക്തമാക്കുന്ന ചിത്രപ്രദര്‍ശനവും മേളയുടെ ഭാഗമായി നടക്കും. കഴിഞ്ഞവര്‍ഷം അഞ്ചുദിവസമായിരുന്നു പ്രദര്‍ശനം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
That is a very good tip especially to those fresh to
the blogosphere. Brief but very accurate info… Thanks for sharing this one.
A must read article!