ബി.എം.ടി.സി. പഴക്കംചെന്ന 445 ബസുകള്‍ പിന്‍വലിച്ചു. ഇത്രയും ബസുകള്‍ ഒന്നിച്ച് പിന്‍വലിച്ചത് നഗരത്തിന്റെ പലഭാഗങ്ങളിലും പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നവരെ ദുരിതത്തിലാക്കി. പഴക്കംചെന്ന ബസുകള്‍ പിന്‍വലിച്ചെങ്കിലും പകരം പുതിയ ബസുകള്‍ നിരത്തിലിറക്കാന്‍ ബി.എം.ടി.സി.ക്ക് സാധിച്ചിട്ടില്ല.
ബംഗളൂരു: ബി.എം.ടി.സി. പഴക്കംചെന്ന 445 ബസുകള്‍ പിന്‍വലിച്ചു. ഇത്രയും ബസുകള്‍ ഒന്നിച്ച് പിന്‍വലിച്ചത് നഗരത്തിന്റെ പലഭാഗങ്ങളിലും പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നവരെ ദുരിതത്തിലാക്കി. പഴക്കംചെന്ന ബസുകള്‍ പിന്‍വലിച്ചെങ്കിലും പകരം പുതിയ ബസുകള്‍ നിരത്തിലിറക്കാന്‍ ബി.എം.ടി.സി.ക്ക് സാധിച്ചിട്ടില്ല. ഇതോടെ ദിവസേന 6000 ട്രിപ്പുകള്‍ റദ്ദാകും. ബി.എം.ടി.സി. നഷ്ടത്തിലായതിനാലും നിയമപ്രശ്നങ്ങളും കാരണമാണ് പുതിയ ബസുകള്‍ നിരത്തിലിറക്കാത്തതെന്നാണ് അധികൃതര്‍ പറയുന്നത്.
നിലവില്‍ ഒമ്പതു ലക്ഷം കിലോമീറ്റര്‍ പിന്നിട്ട ബസുകള്‍ നിരത്തിലോടുന്നുണ്ട്. ഇവയ്ക്ക് അറ്റകുറ്റപ്പണിക്കായി വന്‍തുക ചെലവാകും ബി.എം.ടി.സി. ചെയര്മാന് നാഗരാജു യാദവ് പറഞ്ഞു. 900 ബസുകള്‍ പിന്‍വലിക്കേണ്ട അവസ്ഥയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2014 മാര്‍ച്ചില്‍ ബി.എം.ടി.സി.ക്ക് 6775 ബസുകള്‍ ഉണ്ടായിരുന്നു. ദിവസേന 82,898 ട്രിപ്പുകളും നടത്തിയിരുന്നു. എന്നാല്‍, 2015 ആയപ്പോഴത്തേക്കും ബസുകളുടെ എണ്ണം 6500 ആയും ട്രിപ്പുകളുടെ എണ്ണം 79,820 ആയും കുറഞ്ഞു. 2016 ആയപ്പോഴത്തേക്ക് ബസുകളുടെ എണ്ണം 6130 ആയി കുറഞ്ഞു. 73,775 ട്രിപ്പുകളാണ് നിലവില്‍ ദിവസേന നടത്തുന്നത്.
335 പുതിയ ബസുകള്‍ ഉടന്‍ നിരത്തിലിറക്കാനുള്ള നടപടികള്‍ നടക്കുന്നുണ്ടെന്ന് നാഗരാജു യാദവ് പറഞ്ഞു. പുതിയ ബസുകള്‍ക്കായി ടാറ്റാ മോട്ടോഴ്സ് ആണ് കരാര്‍ എടുത്തിരിക്കുന്നത്. 28 ലക്ഷം രൂപയാണ് ഒരു ബസിന് ചെലവാകുന്നത്. രണ്ടു മാസത്തിനുള്ളില്‍ പുതിയ ബസുകള്‍ക്ക് ഓര്‍ഡര്‍ കൊടുക്കും. നിലവില്‍ നഗരത്തില്‍ പുതിയതായി 1500 ബസുകളെങ്കിലും വേണ്ടതായുണ്ടെന്നും നാഗരാജു യാദവ് പറഞ്ഞു. ദിവസേന 52 ലക്ഷം പേര് ബി.എം.ടി.സി. ബസില്‍ യാത്രചെയ്യുന്നുണ്ടെന്നാണ് കണക്ക്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
hey there and thank you for your info – I have certainly picked
up anything new from right here. I did however expertise a few technical points using this
website, since I experienced to reload the site a lot of times previous to I could get
it to load correctly. I had been wondering if your hosting is OK?
Not that I’m complaining, but sluggish loading instances
times will often affect your placement in google
and can damage your high-quality score if ads and marketing
with Adwords. Well I am adding this RSS to my email and could look out for
much more of your respective interesting content. Make sure you update this again very soon.