നഗരത്തിലെ പ്രധാന ജലാശയങ്ങളിലൊന്നായ വര്‍ത്തൂര്‍ തടാകം ഞായറാഴ്ചയും പതഞ്ഞുപൊങ്ങി. തടാകം പതഞ്ഞുപൊങ്ങി സമീപപ്രദേശങ്ങളിലേക്കും റോഡുകളിലേക്ക് പടര്‍ന്നു. പതഞ്ഞുപൊങ്ങി റോഡുകളിലേക്ക് പടര്‍ന്നതിനാല്‍ സമീപപ്രദേശത്ത് ഗതാഗതടസ്സം നേരിടുന്നുണ്ട്.
ബംഗളൂരു: നഗരത്തിലെ പ്രധാന ജലാശയങ്ങളിലൊന്നായ വര്‍ത്തൂര്‍ തടാകം ഞായറാഴ്ചയും പതഞ്ഞുപൊങ്ങി. തടാകം പതഞ്ഞുപൊങ്ങി സമീപപ്രദേശങ്ങളിലേക്കും റോഡുകളിലേക്ക് പടര്‍ന്നു. പതഞ്ഞുപൊങ്ങി റോഡുകളിലേക്ക് പടര്‍ന്നതിനാല്‍ സമീപപ്രദേശത്ത് ഗതാഗതടസ്സം നേരിടുന്നുണ്ട്. മഴ പെയ്തപ്പോള്‍ രാസമാലിന്യം കൂടുതലായി തടാകത്തിലേക്ക് എത്തിയതാണ് പതഞ്ഞുപൊങ്ങാന്‍ കാരണമെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കഴിഞ്ഞദിവസം പെയ്ത മഴയില്‍ വ്യാഴാഴ്ചയും തടാകം പതഞ്ഞുപൊന്തിയിരുന്നു. വ്യാഴാഴ്ച പതഞ്ഞുപൊങ്ങിയത് അധികൃതര്‍ നീക്കിയിരുന്നെങ്കിലും ഞായറാഴ്ച രാവിലെ വീണ്ടും പതഞ്ഞുപൊങ്ങുകയായിരുന്നു. പ്രദേശവാസികള്‍ക്ക് ശ്വാസംമുട്ടല്‍ അനുഭവപ്പെടുന്നുണ്ട്. ഹോട്ടലുകളില്‍നിന്നും വീടുകളില്‍നിന്നുമുള്ള മാലിന്യം നിക്ഷേപിക്കുന്നതുകാരണവും വ്യവസായശാലകളില്‍ നിന്നുള്ള മാലിന്യം പതിക്കുന്നതിനാലും തടാകം മലിനപ്പെട്ടുവരികയാണ്. നഗരത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ തടാകമാണ് വര്‍ത്തൂര്‍ തടാകം. കഴിഞ്ഞ മഴക്കാലത്തും തടാകം പതഞ്ഞുപൊങ്ങിയിരുന്നു.
സമീപപ്രദേശങ്ങളിലെ നിരവധി വീടുകളില്‍ ഈ തടാകത്തിലെ വെള്ളം ഉപയോഗിക്കുന്നുണ്ട്. മാലിന്യം അടിഞ്ഞുകൂടിയതിനാല്‍ വര്‍ത്തൂര്‍, ബെല്ലന്ദൂര്‍ തടാകങ്ങളുടെ ആഴം വന്‍തോതില്‍ കുറഞ്ഞതായി കണ്ടെത്തിയിരുന്നു. കഴിഞ്ഞ 40 വര്‍ഷത്തിനിടെ പത്തുമീറ്റര്‍ ആഴത്തില്‍നിന്ന് ഒരു മീറ്ററായി കുറഞ്ഞതായാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. തടാകത്തിന്റെ അടിത്തട്ടില്‍ ചെളിയും മണലും അടിഞ്ഞുകൂടിയതാണ് ആഴം കുറയാന്‍ കാരണം. രാത്രികളിലാണ് തടാകങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നത്. ആഡംബര കാറുകളില്‍ വന്ന് തടാകത്തിലേക്ക് മാലിന്യം വലിച്ചെറിയുന്നത് പതിവാണെന്നാണ് നാട്ടുകാരുടെ ആരോപണം. കുറച്ചുനാള്‍ മുമ്പും യെംലൂര്‍ തടാകവും പതഞ്ഞുപൊങ്ങി തീപിടിച്ചിരുന്നു. മാലിന്യനിക്ഷേപംമൂലവും അനധികൃത കൈയേറ്റംമൂലവും നഗരത്തിലെ പ്രധാന തടാകങ്ങളെല്ലാം നാശത്തിന്റെ വക്കിലാണെന്ന് അടുത്തിടെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. ബെംഗളൂരുവിലെ 837 തടാകങ്ങളും മലിനജല ഭീഷണിയിലാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Hi there would you mind sharing which blog platform you’re working with?
I’m going to start my own blog soon but I’m having a difficult
time selecting between BlogEngine/Wordpress/B2evolution and Drupal.
The reason I ask is because your design and style seems different then most blogs and I’m looking
for something completely unique. P.S Sorry for getting off-topic but I had to ask!
Very energetic blog, I loved that bit. Will there be a part 2?