സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം ആവശ്യപ്പെട്ട് ജാട്ട് സമുദായക്കാര്‍ പ്രതിഷേധം നടത്തുന്ന സാഹചര്യത്തിൽ ഇന്ന് അർധരാത്രി മുതൽ ഡെല്‍ഹി മെട്രോ പ്രവര്‍ത്തനം നിര്‍ത്തിവെക്കും
പ്രായപൂര്‍ത്തിയായ മക്കളെ പുറത്താക്കാനുള്ള അവകാശമാണ് മാതാപിതാക്കള്‍ക്കുള്ളത്. ഇതിന് വീട് മാതാപിതാക്കളുടെ പേരില്‍ ആവണമെന്ന് നിര്‍ബന്ധമില്ല. അല്ലാത്ത സാഹചര്യത്തിലും പുറത്താക്കാനുള്ള അവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കി.
ഡല്‍ഹിയില്‍ നടക്കുന്ന അപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് സൗജന്യചികിത്സ നല്‍കുമെന്ന് ആരോഗ്യമന്ത്രി സത്യേന്ദര്ജെയ്നാണ് അറിയിച്ചത്. അപകടങ്ങളില്‍പ്പെടുന്നവരില്‍ നഗരത്തിലെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ ചികിത്സാച്ചെലവും സര്‍ക്കാര്‍ വഹിക്കുമെന്ന് അദേഹം പറഞ്ഞു.
നഗരത്തില്‍ അതീവജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ ലക്നൗവില്‍ ഐഎസ് ബന്ധം ആരോപിക്കപ്പെടുന്ന സെയ്ഫുല്ല എന്ന ഭീകരനെ സുരക്ഷാ സേന കൊലപ്പെടുത്തിയതിന് പിന്നാലെയാണ് ഐഎസ് ഭീകരര്‍ ഡല്‍ഹിയിലെത്തിയിട്ടുണ്ടെന്ന ഇന്റലിജന്‍സ് മുന്നറിയിപ്പ്.
കഴിഞ്ഞ ആഗസ്തില്‍ കുറഞ്ഞ വേതനനിരക്ക് 50 ശതമാനം വേതനം വര്‍ധിപ്പിക്കാന്‍ മുഖ്യമന്ത്രി ശുപാര്‍ശ നല്‍കിയിരുന്നെങ്കിലും അന്നത്തെ ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജെങ് അംഗീകാരം നല്കാന് വിസമ്മതിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ 37 ശതമാനം വര്‍ധന വരുത്താനുള്ള സര്‍ക്കാര്‍ തീരുമാനം ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജല്‍ അംഗീകരിച്ചു.
ജനങ്ങളോടുള്ള പെരുമാറ്റം മെച്ചപ്പെടുത്താനായാണ് സുരക്ഷാ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുന്നത്. എയിംസില്‍ എത്തുന്ന ആയിരക്കണക്കിന് രോഗികളും അവരുടെ കൂടെയുള്ളവരും ആദ്യം ഇടപെടേണ്ടിവരുന്നത് സുരക്ഷാ ജീവനക്കാരോടാണെന്നതിനാലാണ് പരിശീലനം.
കുട്ടികള്‍ക്ക് കളിസ്ഥലവും മുതിര്‍ന്നവര്‍ക്ക് വിശ്രമത്തിനും വിനോദത്തിനും വഴിയൊരുക്കിയാണ് മെട്രോ പാര്‍ക്ക് യാഥാര്‍ഥ്യമാക്കിയത്. ‘പ്രകൃതി’ എന്നുപേരിട്ട പാര്‍ക്ക് ദേശീയ ഹരിത ട്രൈബ്യൂണല്‍ അധ്യക്ഷന്‍ ജസ്റ്റിസ് സ്വതന്തര്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.
ഡി.ഡി.എ. ഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന അണ്‍എയ്ഡഡ് സ്കൂളുകളിലെ നഴ്സറി പ്രവേശനവുമായി ബന്ധപ്പെട്ട് എ.എ.പി. സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനമാണ് സ്റ്റേചെയ്തത്. സ്കൂളുകളുടെ മൂന്നുകിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവര്‍ക്ക് പ്രഥമപരിഗണന നല്‍കണമെന്നായിരുന്നു വിജ്ഞാപനം.
അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഡല്‍ഹിയില്‍ വീണ്ടും ആവി എഞ്ചിന് ഓടിത്തുടങ്ങി. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ആവി എഞ്ചിനാണ് ഫെയറി ക്യൂന്‍.
പട്പര്ഗഞ്ചിലെ ചേരിയായ നെഹ്റു ക്യാമ്പില്‍ താമസിച്ചിരുന്ന 350 ചേരി നിവാസികളായ കുടുംബങ്ങള്‍ക്ക് ആം ആദ്മി സര്‍ക്കാരിന്റെ പുതിയ പദ്ധതിപ്രകാരം വീട് നിര്‍മിച്ചു നല്കി. അവഗണന ഏറ്റ് കഴിഞ്ഞിരുന്ന ഈ കുടുംബങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായാണ് ഡല്‍ഹി അര്‍ബന്‍ ഡവലപ്മെന്റ് കോര്പറേഷന് നിര്‍മ്മിച്ചു നല്കിയ ഫ്ലാറ്റുകളിലേക്ക് സര്‍ക്കാര്‍ ഇവരെ മാറ്റിപ്പാര്‍പ്പിക്കുന്നത്.