Currency

ഡല്‍ഹിയില്‍ കുറഞ്ഞ വേതനനിരക്ക് 37 ശതമാനം വര്‍ധിപ്പിച്ചു

സ്വന്തം ലേഖകന്‍Saturday, March 4, 2017 2:21 pm

കഴിഞ്ഞ ആഗസ്തില്‍ കുറഞ്ഞ വേതനനിരക്ക് 50 ശതമാനം വേതനം വര്‍ധിപ്പിക്കാന്‍ മുഖ്യമന്ത്രി ശുപാര്‍ശ നല്‍കിയിരുന്നെങ്കിലും അന്നത്തെ ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജെങ് അംഗീകാരം നല്‍കാന്‍ വിസമ്മതിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ 37 ശതമാനം വര്‍ധന വരുത്താനുള്ള സര്‍ക്കാര്‍ തീരുമാനം ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജല്‍ അംഗീകരിച്ചു.

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ തൊഴിലാളികളുടെ കുറഞ്ഞ വേതനനിരക്ക് വര്‍ധിപ്പിച്ചു. 37 ശതമാനമാണ് കുറഞ്ഞ വേതനനിരക്ക് വര്‍ധിപ്പിച്ചത്. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വേതന വര്‍ധനവ് പ്രഖ്യാപിച്ചത്.

കഴിഞ്ഞ ആഗസ്തില്‍ കുറഞ്ഞ വേതനനിരക്ക് 50 ശതമാനം വേതനം വര്‍ധിപ്പിക്കാന്‍ മുഖ്യമന്ത്രി ശുപാര്‍ശ നല്‍കിയിരുന്നെങ്കിലും അന്നത്തെ ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജെങ് അംഗീകാരം നല്‍കാന്‍ വിസമ്മതിക്കുകയായിരുന്നു.

എന്നാല്‍ ഇപ്പോള്‍ 37 ശതമാനം വര്‍ധന വരുത്താനുള്ള സര്‍ക്കാര്‍ തീരുമാനം ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജല്‍ അംഗീകരിച്ചു. നിലവില്‍ 9724 രൂപ മാസശമ്പളമായി ലഭിക്കുന്ന അവിദഗ്ധ തൊഴിലാളികള്‍ക്ക് ഇനിമുതല്‍ 13,350 രൂപ കിട്ടും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x