പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങുന്ന പദ്ധതി വിജയിച്ചാല്‍ കൂടുതല്‍ മേഖലകളിലേക്കു വ്യാപിപ്പിക്കുമെന്ന് ആര്‍ടിഎ വ്യക്തമാക്കി. മുഹമ്മദ് ബിന്‍ റാഷിദ് ബൊലെവാഡ്, ദുബായ് ഇന്റര്‍നെറ്റ് സിറ്റി, സെക്കന്‍ഡ് ഓഫ് ഡിസംബര്‍ സ്ട്രീറ്റ്, അല്‍ റിഗ്ഗ, ജുമൈറ ലെയ്ക് ടവേഴ്സ് എന്നീ 5 സോണുകളിലാണ് സര്‍വീസ് ആരംഭിക്കുന്നത്. അനുവദനീയ മേഖലകളിലെ നിശ്ചിത ട്രാക്കുകളില്‍ മാത്രമാണ് അനുവാദം.