
ദുബായ്: യുഎഇയില്‍ കെട്ടിടങ്ങളില്‍ നിന്ന് അഗ്‌നിശമന സംവിധാനം നീക്കം ചെയ്താല്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത തടവോ 50,000 ദിര്‍ഹം പിഴയോ ശിക്ഷ. ഉപകരണങ്ങള്‍ സ്ഥാനമാറ്റം വരുത്തിയാലും കേടുവരുത്തിയാലും ശിക്ഷ ലഭിക്കും. സുരക്ഷാചട്ടങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് യുഎഇ അറ്റോര്‍ണി ജനറല്‍ ഓഫിസ് വ്യക്തമാക്കി.
ചുമതലപ്പെട്ട വ്യക്തിയോ സ്ഥാപനമോ അഗ്‌നിശമന സംവിധാനം സ്ഥാപിക്കാതിരിക്കുകയോ അവശ്യഘട്ടങ്ങളില്‍ പ്രവര്‍ത്തനക്ഷമമല്ലെങ്കിലോ നടപടിയുണ്ടാകും. ഒരു വര്‍ഷത്തില്‍ കുറയാത്ത തടവോ ചുരുങ്ങിയത് 10,000 ദിര്‍ഹമോ ആണു ശിക്ഷ. കാലാവധി കഴിഞ്ഞ ഉപകരണങ്ങള്‍ മാറ്റിയില്ലെങ്കിലും നടപടിയുണ്ടാകും. ഊര്‍ജിത പരിശോധനകള്‍ തുടരുമെന്ന് അധികൃതര്‍ പറഞ്ഞു. കെട്ടിടങ്ങളുടെ സുരക്ഷാ കാര്യങ്ങളെക്കുറിച്ചു താമസക്കാര്‍ക്കു ബോധവല്‍ക്കരണം നല്‍കാനും തീരുമാനിച്ചു.
തീപിടിത്ത ദുരന്തങ്ങള്‍ ഒഴിക്കാന്‍ രാജ്യത്തെ എല്ലാ പാര്‍പ്പിട-വ്യാപാര കേന്ദ്രങ്ങളിലും സ്മാര്‍ട് പ്രതിരോധ കവചമൊരുക്കുന്നുണ്ട്. തീയോ പുകയോ പടര്‍ന്നാല്‍ ഉടന്‍ അലാം റിസീവിങ് സെന്ററില്‍ (എആര്‍സി) വിവരമെത്തും. അടുത്തവര്‍ഷമാകുമ്പോള്‍ 1.5 ലക്ഷം കെട്ടിടങ്ങളില്‍ ഇതു നടപ്പാക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.