
ദുബായ്: നാലാമത് ദുബായ് ഫിറ്റ്നസ് ചലഞ്ച് (ഡിഎഫ്സി) ഈ മാസം 30ന് ആരംഭിക്കും. ദുബായ് കിരീടാവകാശിയും എക്സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നേതൃത്വം നല്കുന്ന ഫിറ്റ്നസ് ചലഞ്ച് നവംബര്‍ 28 ന് അവസാനിക്കും. പൊതുജനങ്ങളെ ഊര്‍ജസ്വലരാക്കി ഐക്യപ്പെടുത്തുകയാണ് ഡിഎഫ്സിയുടെ ലക്ഷ്യം.
സാമൂഹിക അകലം പാലിച്ച് ഉയര്‍ന്ന നിലയിലുള്ള കോവിഡ്19 സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചുള്ള വെര്‍ച്വല്‍, ഫിസിക്കല്‍ പരിപാടികളുടെ സമന്വയമായിരിക്കും ഇപ്രാവശ്യത്തെ പരിപാടികള്‍. കായിക മത്സരങ്ങള്‍, ആരോഗ്യ പരിപാലന പരിപാടികള്‍, ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങിയവയുണ്ടായിരിക്കും.
തുടര്‍ച്ചയായി 30 ദിവസം 30 മിനിറ്റ് പങ്കെടുക്കാന്‍ താത്പര്യമുണ്ടെങ്കില്‍ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ബന്ധപ്പെടാം. പ്രായം, കഴിവ്, താത്പര്യം, കായികശേഷി തുടങ്ങിയവയൊന്നും ബാധകമല്ല. റജിസ്ട്രേഷന്: Dubai Fitness Challenge website.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.