ദുബായിലെ ഡൗണ്ടൗണിലെ പുതിയ സ്കൈ വ്യൂ ഹോട്ടലിനേയും അഡ്രസ് റഡിഡന്‍സ് സ്കൈ വ്യൂവിനേയും ബന്ധിപ്പിച്ചുകൊണ്ടുള്ളതാണ് സ്കൈ ബ്രിഡ്ജ്. പാലത്തിന് 220 മീറ്റര്‍ ഉയരവും 85 മീറ്റര്‍ നീളവുമുണ്ട്. 30 മീറ്ററാണ് വീതി.
2.4 ശതമാനം ഏറ്റവും പുതിയ ഇ.സി.ഐ ആയി നിര്‍ണയിച്ച് ഓരോ സ്കൂളുകളുടെയും റേറ്റിങ്ങിന് അനുസരിച്ച് 4.8 ശതമാനം വരെ ഫീസ് ഉയര്‍ത്താനാണ് അനുമതിയുള്ളത്. വിശിഷ്ട റേറ്റിങ്ങുള്ള സ്കൂളുകള്‍ക്ക് ഇ.സി.ഐയുടെ ഇരട്ടി വരെ (4.8 ശതമാനം) ഫീസ് വര്‍ധിപ്പിക്കാന്‍ യോഗ്യതയുണ്ട്.
മലയാളം ഉള്‍പ്പെടെ വിവിധ ഭാഷകളിലാണ് നഗരസഭ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത്. പൊതുസ്ഥലത്ത് മൂത്രമൊഴിച്ച് പിടിയിലായാകുന്നവരില് നിന്ന് ആദ്യതവണ 500 ദിര്‍ഹം പിഴ ഈടാക്കും. ഇതേ കുറ്റത്തിന് വീണ്ടും പിടിക്കപ്പെട്ടാല്‍ പിഴ 1000 ദിര്‍ഹമായി വര്‍ധിക്കും.
ഒരിക്കല്‍ മാത്രം ഉപയോഗിച്ച് വലിച്ചെറിയുന്നതും റീചാര്‍ജ് ചെയ്ത് ഉപയോഗിക്കാന്‍ കഴിയാത്തതുമായ മൊബൈല്‍ ചാര്‍ജറുകള്‍ വില്ക്കാന് പാടില്ലെന്നും ഇറക്കുമതി ചെയ്തവ അതത് രാജ്യത്തേക്ക് തിരിച്ചയക്കണമെന്നും മുനിസിപ്പാലിറ്റി സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്കി.
സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ വകുപ്പുകള്‍, സ്വകാര്യ കമ്പനികള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് 24 സ്ഥാപനങ്ങളുടെ 55ലേറെ സേവനങ്ങളാണു ദുബായ് നൗ ആപ്പ് വഴി ജനങ്ങള്‍ക്ക് ലഭ്യമാകുന്നത്. മൊബൈല്‍ ആപ്ലിക്കേഷനിലുള്ള എല്ലാ സര്‍വീസുകളും ദുബായ് നൗ വെബ് സൈറ്റിലും ഉള്‍പ്പെടുത്തും.
ജിസിസിയിലെ രണ്ടാമത്തെ ഓഫിസാണ് സിഐഐ ദുബായില്‍ ആരംഭിക്കുന്നത്. നിലവില്‍ ജിസിസിയില്‍ ബഹ്റൈനിലാണ് സിഐഐയ്ക്ക് ഓഫിസ് ഉള്ളത്. വിദേശത്തെ പത്താമത്തെ ഓഫിസാണു ദുബായില്‍ ആരംഭിക്കുന്നത്.
2.2 കിലോമീറ്റര്‍ കടല്‍ത്തീരം ലഭിക്കുന്ന വിധം 400 ലക്ഷം ചതുരശ്ര അടി വിസത്തിര്ണ്ണത്തിലാണ് ദ്വീപുകള്‍ നിര്‍മിക്കുക. ഫാമിലി ടൂറിസത്തിന് ഊന്നല്‍ നല്കുന്ന പദ്ധതികളാവും ഇവിടെ നടപ്പാക്കുക. 2400 ഹോട്ടല്‍ മുറികളും 140 വില്ലകളും ദ്വീപില്‍ നിര്‍മിക്കും. നിലവിലെ വാട്ടര്‍തീം പാര്‍ക്ക് വൈല്‍ഡ് വാദി ദ്വീപിലേക്ക് നീട്ടി ഇരട്ടിശേഷിയുള്ളതാക്കും.
പുതിയതും ഉപയോഗിച്ചതുമായ വാഹനങ്ങള്‍ക്കും പുതിയ നിയമം ബാധകമാണ്. എന്നാല്‍, മോട്ടോര്‍ സൈക്കിള്‍, ട്രെയ്ലര്, കാരവന്‍സ്, ട്രാക്ടര്‍ എന്നിവയെ പുതിയ നിയമത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പുതിയ വ്യവസ്ഥ ഈ മാസം മുതല്‍ ഡ്രൈവിങ് സ്കൂളുകളും അപേക്ഷകനും തമ്മിലുള്ള കരാറില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. മാനസിക സമ്മര്‍ദം മൂലമാണു പലര്‍ക്കും വിജയിക്കാന്‍ സാധിക്കാത്തത്. അതുകൊണ്ട് മാനസിക പിരിമുറുക്കം നീങ്ങുന്നതുവരെ ടെസ്റ്റ് നിര്‍ത്തി വയ്ക്കുന്നതിനാണ് നടപടി.
ദുബായിൽ നിന്നും ഇന്ത്യ അടക്കമുള്ള വിവിധ രാജ്യങ്ങളിലേക്ക് ടിക്കറ്റ് നിരക്കിൽ ഇളവുമായി എമിറേറ്റ്സ്.