Currency

ദുബായില്‍ ഒറ്റ തവണ മാത്രം ഉപയോഗിക്കാവുന്ന മൊബൈല്‍ ഫോണ്‍ ചാര്‍ജറുകള്‍ക്ക് നിരോധം

സ്വന്തം ലേഖകന്‍Thursday, May 18, 2017 8:23 pm

ഒരിക്കല്‍ മാത്രം ഉപയോഗിച്ച് വലിച്ചെറിയുന്നതും റീചാര്‍ജ് ചെയ്ത് ഉപയോഗിക്കാന്‍ കഴിയാത്തതുമായ മൊബൈല്‍ ചാര്‍ജറുകള്‍ വില്‍ക്കാന്‍ പാടില്ലെന്നും ഇറക്കുമതി ചെയ്തവ അതത് രാജ്യത്തേക്ക് തിരിച്ചയക്കണമെന്നും മുനിസിപ്പാലിറ്റി സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

ദുബായ്: ഒറ്റ തവണ മാത്രം ഉപയോഗിക്കാവുന്ന മൊബൈല്‍ ഫോണ്‍ ചാര്‍ജറുകള്‍ക്ക് ദുബായില്‍ നഗരസഭ നിരോധം ഏര്‍പ്പെടുത്തി. ഇവ പരിസ്ഥിതിക്ക് ദോഷമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധം ഏര്‍പ്പെടുത്തിയത്.

ഒരിക്കല്‍ ഫോണ്‍ ചാര്‍ജ് ചെയ്ത ശേഷം വലിച്ചെറിയുന്ന ഇത്തരം ചാര്‍ജറുകളുടെ ഉപയോഗം ഇലക്ട്രോണിക് മാലിന്യം വര്‍ധിക്കാന്‍ കാരണമാകും. അത് പരിസ്ഥിതിക്ക് ദോഷമാകാനും സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നഗരസഭയുടെ ഉത്തരവ്. ആയുസില്ലാത്ത ഇത്തരം ചാര്‍ജറുകള്‍ ഉപഭോക്താക്കള്‍ക്കും ലാഭകരമല്ലെന്നും സാമ്പത്തികമായും പാരിസ്ഥിതികമായും ബാധ്യതയാണെന്നും നഗരസഭ ആരോഗ്യവിഭാഗം ഡയറക്ടര്‍ എഞ്ചിനീയറ് റെദ സല്‍മാന്‍ പറഞ്ഞു.

ഒരിക്കല്‍ മാത്രം ഉപയോഗിച്ച് വലിച്ചെറിയുന്നതും റീചാര്‍ജ് ചെയ്ത് ഉപയോഗിക്കാന്‍ കഴിയാത്തതുമായ മൊബൈല്‍ ചാര്‍ജറുകള്‍ വില്‍ക്കാന്‍ പാടില്ലെന്നും ഇറക്കുമതി ചെയ്തവ അതത് രാജ്യത്തേക്ക് തിരിച്ചയക്കണമെന്നും മുനിസിപ്പാലിറ്റി സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ഉത്തരവ് ലംഘിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും നഗരസഭ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x