Currency

ദുബായില്‍ മൂന്നുമാസത്തിനകം സിഐഐ ഓഫിസ് ആരംഭിക്കും

സ്വന്തം ലേകന്‍Tuesday, May 16, 2017 7:27 pm

ജിസിസിയിലെ രണ്ടാമത്തെ ഓഫിസാണ് സിഐഐ ദുബായില്‍ ആരംഭിക്കുന്നത്. നിലവില്‍ ജിസിസിയില്‍ ബഹ്‌റൈനിലാണ് സിഐഐയ്ക്ക് ഓഫിസ് ഉള്ളത്. വിദേശത്തെ പത്താമത്തെ ഓഫിസാണു ദുബായില്‍ ആരംഭിക്കുന്നത്.

ദുബായ്: ഇന്ത്യയിലെ വ്യവസായ സ്ഥാപനങ്ങളുടെ ഏറ്റവും വലിയ കൂട്ടായ്മയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് (സിഐഐ) ദുബായില്‍ ഓഫിസ് ആരംഭിക്കുന്നു. മൂന്നു മാസങ്ങള്‍ക്കുള്ളില്‍ ദുബായില്‍ ഓഫിസ് ആരംഭിക്കുമെന്ന് സിഐഐ ഡയറക്ടര്‍ ജനറല്‍ ചന്ദ്രജിത് ബാനര്‍ജി അറിയിച്ചു. ജിസിസിയിലെ രണ്ടാമത്തെ ഓഫിസാണ് സിഐഐ ദുബായില്‍ ആരംഭിക്കുന്നത്. നിലവില്‍ ജിസിസിയില്‍ ബഹ്‌റൈനിലാണ് സിഐഐയ്ക്ക് ഓഫിസ് ഉള്ളത്.

വിദേശത്തെ പത്താമത്തെ ഓഫിസാണു ദുബായില്‍ ആരംഭിക്കുന്നത്. ഇരുരാജ്യങ്ങളിലുമുള്ള അവസരങ്ങള്‍ പ്രയോജനപ്പെടുത്താനും വ്യാപാര ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിനും യുഎഇ സര്‍ക്കാര്‍, ബിസിനസ് സ്ഥാപനങ്ങള്‍ തുടങ്ങിയവയുമായി നിക്ഷേപം, വ്യാപാരം തുടങ്ങിയവ സംബന്ധിച്ച ചര്‍ച്ചയ്ക്കും മറ്റുമാണ് ഓഫിസ് ആരംഭിക്കുന്നതെന്നു യുഎഇ സന്ദര്‍ശിക്കുന്ന സിഐഐ പ്രതിനിധികള്‍ പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x