പുതിയതും ഉപയോഗിച്ചതുമായ വാഹനങ്ങള്‍ക്കും പുതിയ നിയമം ബാധകമാണ്. എന്നാല്‍, മോട്ടോര്‍ സൈക്കിള്‍, ട്രെയ്ലര്‍, കാരവന്‍സ്, ട്രാക്ടര്‍ എന്നിവയെ പുതിയ നിയമത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ദുബായ്: വാഹനത്തില്‍ രൂപമാറ്റം വരുത്തുന്നതു സംബന്ധിച്ച പുതിയ നിയമം ദുബായില്‍ അടുത്തമാസം പ്രാബല്യത്തില്‍വരും. പൊതുജന സുരക്ഷ കണക്കിലെടുത്താണ് തീരുമാനം. യാത്രക്കാരുടെ സുരക്ഷയ്ക്കു വിഘാതമാകും വിധത്തില്‍ വാഹനങ്ങള്‍ രൂപമാറ്റം വരുത്താന്‍ പാടില്ലെന്ന് സഹമന്ത്രി ഡോ.റാഷിദ് അഹ്മദ് ബിന്‍ ഫഹദ് പറഞ്ഞു.
രൂപമാറ്റം വരുത്തിയ കാറുകള്‍ക്കു യുഎഇയില്‍ പ്രചാരം ഏറിവരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. ആഭ്യന്തര മന്ത്രാലയം, ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി, ഓട്ടമൊബീല്‍ ആന്‍ഡ് ടൂറിങ് ക്ലബ്, അബുദാബി യാസ് സര്‍ക്യൂട്ട് എന്നിവയുമായി സഹകരിച്ചാണ് രൂപമാറ്റം വരുത്തുന്ന വാഹനങ്ങളെ നിയന്ത്രിക്കുക. വാഹനങ്ങളില്‍ വരുത്താവുന്ന രൂപമാറ്റം സംബന്ധിച്ച സാങ്കേതിക നിര്‍ദേശം അടിസ്ഥാനമാക്കിയായിരിക്കണം ബന്ധപ്പെട്ട വര്‍ക്ഷോപ്പുകളും കാര്‍ സേവന കേന്ദ്രങ്ങളും പ്രവര്‍ത്തിക്കേണ്ടതെന്ന് അധികൃതര്‍ അറിയിച്ചു.
പുതിയതും ഉപയോഗിച്ചതുമായ വാഹനങ്ങള്‍ക്കും പുതിയ നിയമം ബാധകമാണ്. എന്നാല്‍, മോട്ടോര്‍ സൈക്കിള്‍, ട്രെയ്ലര്‍, കാരവന്‍സ്, ട്രാക്ടര്‍ എന്നിവയെ പുതിയ നിയമത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.