Currency

പത്തിലധികം തവണ ഡ്രൈവിങ് ടെസ്റ്റ് തോറ്റാല്‍ ആറുമാസത്തെ വിലക്ക്

സ്വന്തം ലേഖകന്‍Friday, May 12, 2017 3:59 pm

പുതിയ വ്യവസ്ഥ ഈ മാസം മുതല്‍ ഡ്രൈവിങ് സ്‌കൂളുകളും അപേക്ഷകനും തമ്മിലുള്ള കരാറില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. മാനസിക സമ്മര്‍ദം മൂലമാണു പലര്‍ക്കും വിജയിക്കാന്‍ സാധിക്കാത്തത്. അതുകൊണ്ട് മാനസിക പിരിമുറുക്കം നീങ്ങുന്നതുവരെ ടെസ്റ്റ് നിര്‍ത്തി വയ്ക്കുന്നതിനാണ് നടപടി.

ദുബായ്: പത്തിലധികം പ്രാവശ്യം ഡ്രൈവിങ് ടെസ്റ്റുകളില്‍ തോല്‍ക്കുന്നവര്‍ക്ക് ആറുമാസത്തെ വിലക്ക് ഏര്‍പ്പെടുത്തി. ഇവരുടെ അപേക്ഷകള്‍ ആറുമാസം കഴിഞ്ഞു മാത്രമായിരിക്കും ആര്‍ടിഎ സ്വീകരിക്കുക. കഴിഞ്ഞവര്‍ഷം മുതല്‍ അഞ്ചുതവണയില്‍ കൂടുതല്‍ ടെസ്റ്റില്‍ തോല്‍ക്കുന്നവര്‍ക്കു പരിശീലന സംവിധാനം ആവിഷ്‌കരിച്ചിരുന്നു. ഇത് നിലനിര്‍ത്തിക്കൊണ്ടായിരിക്കും പുതിയ നിയമം നടപ്പാക്കുകയെന്നു റോഡ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) ലൈസന്‍സ് വകുപ്പ് തലവന്‍ അഹ്മദ് ഹാഷിം ബഹ്‌റൂസിയാന്‍ അറിയിച്ചു.

പുതിയ വ്യവസ്ഥ ഈ മാസം മുതല്‍ ഡ്രൈവിങ് സ്‌കൂളുകളും അപേക്ഷകനും തമ്മിലുള്ള കരാറില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. മാനസിക സമ്മര്‍ദം മൂലമാണു പലര്‍ക്കും വിജയിക്കാന്‍ സാധിക്കാത്തത്. അതുകൊണ്ട് മാനസിക പിരിമുറുക്കം നീങ്ങുന്നതുവരെ ടെസ്റ്റ് നിര്‍ത്തി വയ്ക്കുന്നതിനാണ് നടപടി. വിശ്രമത്തിനു ശേഷം ടെസ്റ്റ് അഭിമുഖീകരിക്കുന്നത് വിജയം സുനിശ്ചിതമാക്കുമെന്നും ബഹ്‌റൂസിയാന്‍ അഭിപ്രായപ്പെട്ടു.

കഴിഞ്ഞവര്‍ഷം വരെ മൊത്തം അപേക്ഷകരില്‍ മൂന്നുശതമാനം മാത്രമായിരുന്നു അഞ്ചിലേറെ ടെസ്റ്റുകളില്‍ തോല്‍ക്കുന്നവര്‍. കൂടുതല്‍ തവണ തോല്‍ക്കുന്നവര്‍ക്കു കൂടുതല്‍ പരിശീലനം എന്ന സംവിധാനം നിലവില്‍ വന്നു മൂന്നു മാസം കൊണ്ട് തോല്‍ക്കുന്നവരുടെ തോത് 1368 ല്‍ നിന്നും 768 ആക്കി ചുരുക്കാന്‍ സാധിച്ചിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x